ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും വാർത്തകളും സാമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ തന്റെ നിലപാട് അറിയിച്ചത്. റിപ്പോർട്ട് പുറത്ത് വിട്ടാൽ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ എന്തിന് കൂട്ട് നിൽക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമെന്നാണ് സനൽ കുമാർ ആരോപിക്കുന്നത്. ഒളിഞ്ഞും മറഞ്ഞും നിന്ന് പിറുപിറുത്തിട്ടു കാര്യമില്ലെന്നു കള്ളൻ കപ്പലിൽ തന്നെ എന്ന് ഉറക്കെ വിളിച്ചുപറയാൻ ബന്ധപ്പെട്ടവർ ധൈര്യം കാട്ടണമെന്നും അദ്ദേഹം കുറിച്ചു.
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘മലയാള സിനിമാവ്യവസായത്തിൽ ഒരു സെക്‌സ് റാക്കറ്റ് ഉണ്ട് എന്ന ദേശീയ അവാർഡ് നേടിയ അഭിനേത്രി പാർവതി തിരുവോത്തിന്റെ പ്രസ്താവനയും എന്തുതന്നെ വന്നാലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ല എന്ന സംസ്ഥാന സർക്കാരിന്റെ പിടിവാശിയും ചേർത്ത് വായിക്കേണ്ടതാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ എന്തിന് കൂട്ട് നിൽക്കുന്നു എന്നതിന് ഉത്തരം കിട്ടും. ഒളിഞ്ഞും മറഞ്ഞും നിന്ന് പിറുപിറുത്തിട്ടു കാര്യമില്ല കള്ളൻ കപ്പലിൽ തന്നെ എന്ന് ഉറക്കെ വിളിച്ചുപറയാൻ ബന്ധപ്പെട്ടവർ ധൈര്യം കാട്ടണം. കപ്പൽ ഉലയും. സ്ത്രീ സൗഹൃദ മുഖം മൂടികൾ അഴിയും’.
Post Your Comments