BollywoodCinemaGeneralIndian CinemaLatest News

കുഞ്ഞിനോടൊപ്പം കൂടുതൽ സമയവും വീട്ടിൽ തന്നെ, മെറ്റ് ​ഗാലയിൽ നിന്ന് മാറി നിന്ന് പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവും ​ഗായകനുമായ നിക് ജോനാസിനും അടുത്തിടെയാണ് വാടക​ ഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ പിറന്നത്. മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. ഇപ്പോളിതാ, ഈ വർഷത്തെ മെറ്റ് ​ഗാലയിൽ പ്രിയങ്ക ചോപ്രയും ഭർത്താവും ​ഗായകനുമായ നിക് ജോനാസും പങ്കെടുത്തില്ല എന്ന വാർത്തയാണ് വരുന്നത്. കൂടുതൽ സമയവും കുഞ്ഞിനൊപ്പം വീട്ടിൽ തന്നെ കഴിയാനാണ് താരങ്ങൾ ആ​ഗ്രഹിക്കുന്നതെന്നാണ് വിവരം.

അതേസമയം, നിക്കിന്റെ സഹോദരനായ ഗായകന്‍ ജാേ ജോനാസും ഭാര്യയും നടിയുമായ സോഫി ടോര്‍ണറും ഇത്തവണത്തെ മെറ്റ് ഗാല റെഡ് കാര്‍പറ്റില്‍ എത്തിയിരുന്നു. ഗര്‍ഭിണിയായ സോഫിയയുടെ റെഡ് കാര്‍പറ്റ് ലുക്ക് സമൂഹമാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിൽ ഒന്നാണ് മെറ്റ് ​ഗാല. സിനിമാ, ഫാഷൻ രം​ഗത്തെ നിരവധി താരങ്ങൾ മെറ്റ് ​ഗാലയിലെ റെഡ് കാർപറ്റിൽ തിളങ്ങാറുണ്ട്. പ്രിയങ്കയുടെ വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ ആരാധകർ ഇക്കുറി നിരാശരാകേണ്ടി വന്നു. മുന്‍ വര്‍ഷങ്ങളിലെ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്രയുടെ റെഡ് കാര്‍പറ്റ് ലുക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button