CinemaGeneralIndian CinemaLatest NewsMollywood

മകന്റെ ജീവൻ രക്ഷിച്ചത് സുരേഷ് ​ഗോപി, അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും: മണിയന്‍പിള്ള രാജു

മലയാള സിനിമയിലെ പ്രിയ താരങ്ങളാണ് മണിയൻപിള്ള രാജുവും സുരേഷ് ​ഗോപിയും. അഭിനേതാവെന്ന നിലയിൽ തിളങ്ങിയ ശേഷം രാഷ്ട്രീയത്തിലും സുരേഷ് ​ഗോപി സജീവമായി. ഇപ്പോളിതാ, തനിക്ക് സുരേഷ് ​ഗോപി ചെയ്ത വലിയ സഹായത്തെപ്പറ്റി മനസ് തുറക്കുകയാണ് മണിയൻപിള്ള രാജു. 20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം താരസംഘടനയായ അമ്മയുടെ ഓഫീസിലെത്തിയ സുരേഷ്‌ ഗോപിക്ക് സ്വീകരണങ്ങള്‍ നല്‍കിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയന്‍പിള്ള രാജു ഈ അനുഭവം വെളിപ്പെടുത്തിയത്. കൊവിഡ് ബാധിച്ച് അതീവ ​ഗുരുതരാവസ്ഥയിലായിരുന്ന തന്റെ മകന്റെ ജീവൻ രക്ഷിച്ചത് സുരേഷ് ​ഗോപിയാണെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ:

ഒരു വര്‍ഷം മുൻപ് കോവിഡ് രണ്ടാം തരം​ഗം ശക്തി പ്രാപിച്ച സമയത്ത് എന്റെ മൂത്ത മകന്‍ സച്ചിനും രോ​ഗം ബാധിച്ചു. രോ​ഗം മൂർജിച്ചതോടെ അവന്റെ ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി.

പെട്ടെന്ന് സുരേഷ്‌ ഗോപിയെ ഓര്‍ത്തു, അദ്ദേഹത്തെ ഫോണിൽ വിളിച്ചു. കരഞ്ഞു കൊണ്ടാണ് ഞാൻ കാര്യങ്ങൾ പറഞ്ഞത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു.ഗുജറാത്തുലുള്ള എം.പിയെ സുരേഷ്‌ ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അദ്ദേഹം ബന്ധപ്പെട്ടതിന് പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് മകൻ ഇന്ന് ജീവിച്ചിരിക്കുന്നത്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button