
ലൈംഗികാരോപണ പരാതി ഉയർന്നിട്ടും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ ‘അമ്മ’ നടപടിയെടുത്തില്ലെന്നാരോപിച്ച് സംഘടനയുടെ പരാതിപരിഹാര സെല്ലില്‍ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചിരുന്നു. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി കുക്കു പരമേശ്വരന്.
‘അമ്മ’യ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും, ‘അമ്മ’യുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാനാണ് രാജി നൽകിയതെന്നും കുക്കു പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. രാജി ഒന്നിനും ഉത്തരമല്ലെങ്കിലും, അതിൽ ഒരു സന്ദേശമുണ്ടെന്നും താരം കൂട്ടിചേർത്തു.
‘ഒരു മാസമേ ഞാന്‍ ഇന്റേണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. ഞങ്ങള്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. എന്നാല്‍ അതിന്റെ വേറൊരു ഫോര്‍മാറ്റാണ് അവര്‍ ചെയ്തത്. ‘അമ്മ’യുടെ തീരുമാനം തെറ്റായതിനെതിരേ പ്രതിഷേധിക്കുന്നു എന്നതാണ് എന്റെ രാജി നൽകുന്ന സന്ദേശം. അമ്മയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ട്. പക്ഷെ, സംഘടനയ്ക്ക് ഇതിലും നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഞങ്ങളുടെ ഐസി കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് രാജി നൽകിയത്’, കുക്കു പറഞ്ഞു.
Post Your Comments