GeneralLatest NewsMollywoodNEWS

വൈദ്യുതിയും ഗ്യാസ് കണക്ഷനും സൗജന്യം, എല്ലാ മാസവും കിറ്റും നൽകി മലയാളികളെ കൈയ്യിൽ എടുത്താൽ ഭരണം പിടിക്കാം: പണ്ഡിറ്റ്

കേരളത്തിൽ ആം ആദ്മി പോലെ സ്കോപ്പ് ഉള്ള മറ്റൊരു പാർട്ടി ആണ് ഒവൈസി ജിയുടെ AIMIS.

ഡൽഹിയും പഞ്ചാബും സ്വന്തമാക്കിയ ആം ആദ്മി പാർട്ടി ഇന്ത്യ മുഴുവൻ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി കേരളത്തിലേയ്ക്ക് എത്തുന്നതു ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കേരളം മാത്രമല്ല, തമിഴ്നാടും ആം ആദ്മി പാർട്ടി പിടിച്ചെടുക്കുമെന്നും പണ്ഡിറ്റ് പറയുന്നു.

യഥാർത്ഥത്തിൽ ഒരു മൂന്നാം മുന്നണിക്ക് കേരളത്തിൽ സ്കോപ്പ് ഉണ്ട്. വൈദ്യുതി സൗജന്യമായി തരാം , ഗ്യാസ് കണക്ഷൻ സൗജന്യമായി തരാം, എല്ലാ മാസവും കിറ്റു തരാം എന്നൊക്കെ പറഞ്ഞു മലയാളികളെ ബുദ്ധിപൂർവം കൈയ്യിൽ എടുത്താൽ ചിലപ്പോൾ ഭരണം പിടിക്കാമെന്നു പണ്ഡിറ്റ് പറയുന്നു.

read also: ‘വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ട്, പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്’: സാന്ദ്ര തോമസ്

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

ഡൽഹിയും , പഞ്ചാബും ഭരണം കൈയാളുന്ന ആം ആദ്മി പാർട്ടി ഇന്ത്യ മുഴുവൻ പിടിച്ചെടുക്കന്നതിന്റെ ഭാഗമായി കേരളത്തിൽ ഭരണം ഉണ്ടാക്കുവാൻ ശ്രമം നടത്തുന്നു. ഉടനെ തമിഴ് നാട്ടിലും അവർ ഭരണം ഉണ്ടാക്കുവാൻ ശ്രമിച്ചേക്കും . കേരളം കൂടി ഭരണത്തിൽ എത്തിയാൽ വലിയ നേട്ടമാകും . പക്ഷെ ബുദ്ധിമുട്ടാണ് . അതിൻെറ തുടക്കം എന്ന രീതിയിൽ ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ജി കേരളത്തിലേക്ക് ഈ മാസം 15-ന് എത്തുന്നു .

എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായാണ് കെജ്രിവാൾ ജി എറണാകുളത്ത് എത്തുന്നത്. അതോടെ ട്വൻ്റി 20 യും ആം ആദ്മിയും ലയിക്കുമോ എന്നാണു ഞാൻ ചിന്തിക്കുന്നത് .

യഥാർത്ഥത്തിൽ ഒരു മൂന്നാം മുന്നണിക്ക് കേരളത്തിൽ സ്കോപ്പ് ഉണ്ട് . പക്ഷെ അത് എളുപ്പമല്ല . എങ്കിലും വൈദ്യുതി സൗജന്യമായി തരാം , ഗ്യാസ് കണക്ഷൻ സൗജന്യമായി തരാം, എല്ലാ മാസവും കിറ്റു തരാം എന്നൊക്കെ പറഞ്ഞു മലയാളികളെ ബുദ്ധിപൂർവം കൈയ്യിൽ എടുത്താൽ ചിലപ്പോൾ ഭരണം പിടിക്കാം . കൂടെ ഒരു കിടിലൻ ജനപ്രിയനായ നേതാവും വേണം . പരമ്പരാഗതമായി ഇടതു , വലതു മുന്നണികൾക്ക്‌ കിട്ടുന്ന വോട്ട് മറ്റൊരു മുന്നണി നേടുവാൻ നന്നായി കഷ്ടപ്പെടേണ്ടി വരും . കെജ്രിവാൾ ജി മലയാളികളെ കൈയ്യിലെടുക്കുവാൻ പുതിയ തന്ത്രങ്ങൾ ഉണ്ടാക്കും എന്ന് കരുതുന്നു . നോക്കാം ..

(വാൽകഷ്ണം …. കേരളത്തിൽ ആം ആദ്മി പോലെ സ്കോപ്പ് ഉള്ള മറ്റൊരു പാർട്ടി ആണ് ഒവൈസി ജിയുടെ AIMIS.. All India Majilis e Ittahadul Muslimeen .. കേരളത്തിൽ അവരുടെ ആശയങ്ങൾ എളുപ്പത്തിൽ എത്തിച്ചു വോട്ടാക്കാവുന്നതേ ഉള്ളൂ . കേരള മണ്ണിൽ എളുപ്പം വേര് ഇരിക്കാവുന്ന പാർട്ടിയാണ് അവർ .പുഷ്പം പോലെ എലെക്ഷൻ ജയിക്കാനാകും . അധികം വൈകാതെ ഒവൈസി ജിയും കേരളത്തെ കുറിച്ച് കൂടുതലായി study നടത്തുമെന്നും , ഉടനെ കേരളത്തിൽ ശക്തമായി തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു .)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Related Articles

Post Your Comments


Back to top button