CinemaGeneralIndian CinemaLatest NewsMollywood

ഏഴാം നാളില്‍ കഥ പറയാൻ ഒരു വിശിഷ്ടാതിഥിയെത്തി: ഉദ്വേ​ഗം നിറച്ച് ‘പുഴു’ ട്രെയ്‌ലർ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതയായ റതീന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദ്യാവസാനം സസ്പെന്‍സ് നിറച്ചാണ് ഒരു മിനിറ്റ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലർ എത്തിയത്. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രീതിയിലാണ് ട്രെയ്‌ലറിലുടനീളം മമ്മൂട്ടിയുടെ പ്രകടനം. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ പാര്‍വതി തിരുവോത്താണ് നായികയായെത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ മെയ് 13ന് സിനിമ റിലീസ് ചെയ്യും.

സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. മമ്മൂട്ടി നായകനായെത്തിയ ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കോട്ടയം രമേശ്, കുഞ്ചന്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button