നടനും സംവിധായകനുമായ പാര്‍ഥിപന്റെ പുതിയ ചിത്രമാണ് ‘ഇരവിന്‍ നിഴൽ’. ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ റിലീസ് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് നടന്നത്. എന്നാൽ, ഇതേ ചടങ്ങ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മറ്റൊരു കാരണത്താലാണ്.
വേദിയിൽ റഹ്മാനുമായി സംസാരിക്കുന്നതിനിടെ പാർഥിപൻ ഉപയോഗിച്ച മൈക്ക് പ്രവര്‍ത്തന രഹിതമായി, തുടർന്ന് കുപിതനായ താരം മൈക്ക് സദസിന് നേരെ വലിച്ചെറിഞ്ഞു. മൈക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ സദസിലുണ്ടായിരുന്ന സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയായ റോബോ ശങ്കര്‍ മൈക്ക് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോൾ, ‘ നിങ്ങൾ ഇത് മുമ്പ് ചോദിക്കേണ്ടതായിരുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് താരം മൈക്ക് വലിച്ചെറിഞ്ഞത്. നടന്റെ പ്രവർത്തി കണ്ട സദസും റഹ്മാനും ഒരുപോലെ ഞെട്ടിത്തരിച്ചു.
എന്നാല്‍, പിന്നീട് വിഷയത്തിൽ മാപ്പുപറഞ്ഞ് പാര്‍ഥിപന്‍ രംഗത്തെത്തി. കുറച്ചു ദിവസമായി വല്ലാത്ത സമ്മര്‍ദത്തിലാണെന്നും അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചതെന്നുമായിരുന്നു താരത്തിന്റെ വിശദീകരണം.
Leave a Comment