തെന്നിന്ത്യന്‍ സിനിമാ പ്രേമികളെ നിരാശയിൽ ആഴ്ത്തിയ ഒരു വേര്‍പാടായിരുന്നു കന്നട താരം ചിരഞ്ജീവി സര്‍ജയുടേത്. മലയാളത്തിന്റെ പ്രിയനടി മേഘ്‌ന രാജിന്റെ ഭർത്താവായിരുന്ന ചിരഞ്ജീവിയുടെ വിയോഗ വേദനയിൽ ആരാധകർ ഏറെ സങ്കടപ്പെട്ടു. അമ്മയാകുന്ന സന്തോഷം പങ്കുവച്ചു നാളുകൾ മാത്രം പിന്നിടുമ്പോഴായിരുന്നു ചിരഞ്ജീവി സർജയുടെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020-ലായിരുന്നു ചീരു വിടപറഞ്ഞത്.
നീണ്ട പത്ത് വര്‍ഷക്കാലം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു മേഘ്‌നയുടെയും ചീരുവിന്റെയും വിവാഹം. ഇരുവരുടെയും നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ ചീരുവിനൊപ്പമുള്ള ഒരു പഴയകാലം ചിത്രം പോസ്റ്റ് ചെയ്ത് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.
‘റയാനും എനിക്കും ശരിയായ കാര്യങ്ങള്‍ ചെയ്തുതരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിങ്ങളുടെ മാര്‍ഗനിര്‍ദേശം അവന് ആവശ്യമാണെന്ന് എനിക്കറിയാം, അതാണ് ദൈവത്തോട് ക്ഷമിക്കാനുള്ള ഒരേയൊരു കാരണവും. ഹാപ്പി ആനിവേഴ്‌സറി ബേബി മാ’ മേഘ്‌ന കുറിച്ചു. താരത്തിന്റെ ഈ പോസ്റ്റിനെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
Post Your Comments