CinemaGeneralIndian CinemaLatest News

‘ലവ് ലവ് റോക്കി ബോയ്’: തരം​ഗമായി യാഷിന്റെ മകളുടെ വീഡിയോ

ബോക്സ് ഓഫീസ് തൂത്തുവാരി തിയേറ്ററുകളിൽ മുന്നേറുകയാണ് ‘കെജിഎഫ് ചാപ്റ്റർ 2 ‘. ഒറ്റ ചിത്രത്തിലൂടെ ഇത്രയധികം ആരാധകരെ നേടിയ താരം ഒരു പക്ഷെ യാഷ് മാത്രമായിരിക്കും. പ്രശാന്ത് നീൽ ഒരുക്കിയ ചിത്രത്തിൽ റോക്കി ഭായ് ആയെത്തി ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ് താരം.

ഇപ്പോളിതാ, സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടയിൽ മകൾക്കൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് യാഷ്. മകൾ ആര്യ ‘സലാം റോക്കി ബോയ്’ എന്ന് പാടുന്ന വീഡിയോ ആണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘പ്രഭാത ആചാരം.. റോക്കി ‘ബോയ്’യെ കളിയാക്കിക്കൊണ്ട് തുടങ്ങണം’ എന്ന കുറിപ്പോടെയാണ് നടൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആര്യയുടെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം, ‘കെജിഎഫ് ചാപ്റ്റർ 2‘ 1000 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. തീയറ്ററിൽ എത്തി 15 ദിവസം കൊണ്ടാണ് ചിത്രം 1000 കോടി കടന്നത്. ആമിർ ഖാന്റെ ‘ദംഗൽ’, രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി’, ‘ആർആർആർ’, എന്നിവയാണ് മുൻപ് 1000 കോടിയിലധികം വാരിക്കൂട്ടിയ ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button