CinemaGeneralIndian CinemaLatest NewsMollywood

ഇത് ഇന്ദ്രൻസ് തന്നെയാണോ? വേറിട്ട മേക്കോവർ, ത്രില്ലടിപ്പിച്ച് ‘ഉടല്‍’ ടീസര്‍

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉടല്‍’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും അണിനിരക്കുന്നുണ്ട്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഇന്ദ്രന്‍സിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആണ് ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ടീസറിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കാൻ ചിത്രത്തിന് കഴിയും എന്ന സൂചനയാണ് ടീസർ നൽകുന്നത്.

മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിഷാദ് യൂസഫ് ആണ് എഡിറ്റിം​ഗ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമാതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button