1997ല്‍ ‘അറേബ്യന്‍ ഡ്രീംസ്’ എന്ന പരിപാടിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടർന്നാണ് നടൻ സുരേഷ് ഗോപി താരസംഘടനയായ ’അമ്മ’യിൽ നിന്ന് പിണങ്ങി നിന്നത്. സംഘടനയുടെ ആദ്യ അംഗമായിരുന്ന താരം ഭാരവാഹിത്വത്തില്‍ നിന്ന് മാറി നിന്നു.
ഗര്‍ഫ് പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയ താരങ്ങൾ നാട്ടിലും ഇതേ പരിപാടി അവതരിപ്പിച്ചു. തിരുവനന്തപുരം കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാനും പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായിട്ടായിരുന്നു അത്. പല താരങ്ങളും പ്രതിഫലം വാങ്ങാതെയാണ് ഈ ഷോയില്‍ വന്നത്. ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം ‘അമ്മ’യിലേക്ക് തരുമെന്ന് സുരേഷ് ഗോപി സംഘടനയെ അറിയിച്ചിരുന്നു. എന്നാൽ, പണം നല്‍കാമെന്ന് ഏറ്റയാള്‍ നല്‍കാത്തതിനെ തുടർന്ന് സംഘടനയിൽ വാക്കേറ്റവും തർക്കവുമുണ്ടായി. തുടര്‍ന്ന്, രണ്ട് ലക്ഷം പിഴയടക്കാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ് ലഭിച്ചു. ഇതോടെയാണ് ’അമ്മ’യില്‍ നിന്നും സുരേഷ് ഗോപി മാറി നിന്നത്. എന്നാല്‍, സംഘടനയില്‍ എന്ത് തീരുമാനമെടുക്കുമ്പോള്‍ തന്നോട് ചര്‍ച്ച ചെയ്യാറുണ്ടെന്ന് അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്
ഇപ്പോളിതാ, വർഷങ്ങൾ നീണ്ട പിണക്കം മറന്ന് താരം ‘അമ്മ’യുടെ വേദിയില്‍ എത്തിയിരിക്കുകയാണ്. അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പില്‍ മുഖ്യാതിഥിയായിട്ടാണ് സുരേഷ് ഗോപി എത്തിയത്. കൊച്ചി കലൂരിലെ അമ്മയുടെ ആസ്ഥാനമന്ദിരത്തില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. മടങ്ങിയെത്തിയ താരത്തെ പൊന്നാട അണിയിച്ചാണ് ’അമ്മ’ ഭാരവാഹികള്‍ സ്വീകരിച്ചത്.
Post Your Comments