GeneralLatest NewsMollywoodNEWS

ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ മൗനം പാലിച്ച സര്‍ക്കാര്‍ സത്യം പറഞ്ഞ പിസി ജോര്‍ജിനെ ആക്രമിക്കുന്നു: രാമസിംഹന്‍

കേരളം അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിക സംസ്ഥാനമാക്കി മാറ്റുമെന്ന തീവ്രവാദികളുടെ ശബ്ദം ഇന്നും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

എറണാകുളം: വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച്‌ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സംവിധായകന്‍ രാമസിംഹന്‍.

പിസി ജോര്‍ജിനെ അകത്താക്കാൻ സാധിക്കുമായിരിക്കും, എന്നാല്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സ്വതന്ത്രമായി പുറത്തുണ്ടാകുമെന്ന് രാമസിംഹന്‍ പറഞ്ഞു. രാജ്യത്തിനെതിരെ മോശമായി സംസാരിച്ചപ്പോള്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും നാളെ ഹിന്ദു സംസ്‌കാരത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ക്കെല്ലാം ഇതായിരിക്കും സ്ഥിതിയെന്നും അദ്ദേഹം വിമർശിച്ചു.

read also: ‘ലവ് ലവ് റോക്കി ബോയ്’: തരം​ഗമായി യാഷിന്റെ മകളുടെ വീഡിയോ

‘കേരളം അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിക സംസ്ഥാനമാക്കി മാറ്റുമെന്ന തീവ്രവാദികളുടെ ശബ്ദം ഇന്നും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കേരളത്തിലെ ഇടത്-വലതുപക്ഷ സര്‍ക്കാരിനായിട്ടില്ല. ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ മൗനം പാലിച്ച സര്‍ക്കാര്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ പിസി ജോര്‍ജിനെ ആക്രമിക്കുന്നതാണ് കാണുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്’- രാമസിംഹന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button