സൂപ്പർ സ്റ്റാർ മോഹൻ ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ബറോസ്‘. അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച താരം സംവിധായകന്റെ കുപ്പായമണിഞ്ഞെത്തുമ്പോൾ എങ്ങനെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സംവിധായകനായ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ‘ബറോസി’നെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ‘ബറോസി‘ൽ സുപ്രധാനമായ ഒരു വേഷം ചെയ്യാൻ പൃഥ്വിരാജിനും അവസരം ലഭിച്ചുരുന്നു. എന്നാൽ, ‘ആടുജീവിതം‘ എന്ന ചിത്രത്തിന്റെ തിരക്കിലായതിനാൽ താരം ‘ബറോസി‘ൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോളിതാ, ‘ബറോസി‘ന്റെ സെറ്റിൽ കുറച്ച് ദിവസം ഉണ്ടായിരുന്നപ്പോളുള്ള അനുഭവം പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. തന്റെ സെറ്റ് പോലെ തന്നെ വളരെ ഡെമോക്രാറ്റിക് ആയ സെറ്റാണ് മോഹൻ ലാലിന്റേതും എന്നാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
പൃഥ്വിരാജിന്റെ വാക്കുകൾ:
തന്റെ സിനിമയുടെ സെറ്റ് പോലെ തന്നെയാണ് ലാലേട്ടന്റെ ‘ബറോസ്‘ സെറ്റും. ഭയങ്കര ഡെമോക്രാറ്റിക്കാണ്. ഞാന്‍ ഡയരക്ട് ചെയ്യുന്ന ഒരു സിനിമയുടെ സെറ്റില്‍ നിങ്ങള്‍ വരികയാണെങ്കില്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ആര്‍ക്ക് വേണമെങ്കിലും യൂണിറ്റ് ബോയ് ആണെങ്കിലും പ്രൊഡക്ഷന്‍ ബോയ് ആണെങ്കിലും മോണിറ്ററിന്റെ പിറകില്‍ വന്ന് ഹെഡ്ഫോണ് വെച്ച് ഷോട്ട് കാണാം. എന്റെ സ്പോര്‍ട്ട് എഡിറ്റ് കാണാം. ലാലേട്ടന്റെ സെറ്റും അങ്ങനെയാണ്. ചില സെറ്റുകളുണ്ട്. നമ്മള് മോണിറ്ററിന്റെ പിറകില്‍ പോകാന്‍ പാടില്ല. ചെയ്യാന്‍ പാടില്ല എന്നൊക്കെയാണ് അവിടെ.
അതേസമയം, നമ്മള് പബ്ലിക് സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചില സ്ഥലങ്ങളില്‍ നാട്ടുകാര്‍ മോണിറ്ററിന്റെ തൊട്ടുപിറകില്‍ വന്ന് നില്ക്കുമ്പോള് ചേട്ടാ ഒന്ന് മാറൂ എന്ന് പറയാറുണ്ട്. അവരെ മോണിറ്ററിന്റെ പിറകില്‍ നില്ക്കാന് നമ്മള് സമ്മതിക്കാറില്ല. കാരണം മോണിറ്ററില്‍ അവര്‍ കാണുന്നത് ആക്ച്വല്‍ ഷോട്ടാണ്. നിങ്ങൾ ഷൂട്ടിങ് കണ്ടോളൂ സിനിമ എന്തിനാണ് കാണുന്നത് എന്നാണ് അവരോട് ചോദിക്കാറുള്ളത്. അതുകൊണ്ടാണ് മാറിക്കോളൂ എന്ന് പറയുന്നത്.
Post Your Comments