സൂപ്പർസ്റ്റാർ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ബറോസ് ‘. പ്രിയനായകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യൻ 3 ഡി ചിത്രത്തിന് ശേഷം സംവിധായാകാനായ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ‘ബറോസി’നെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ‘ബറോസി’ന്റെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. എന്നാൽ ചിത്രത്തിൽ നിന്നും പൃഥ്വിരാജ് നേരത്തെ പിന്മാറിയിരുന്നു. ഇപ്പോളിതാ, താൻ ‘ബറോസി’ല്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് തുറന്ന് പറയുകയാണ് പൃഥ്വിരാജ്. ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം ആരംഭിച്ചതിനാലാണ് ‘ബറോസി ‘ന്റെ ഭാഗമാകാന്‍ കഴിയാതെ പോയതെന്നാണ് താരം പറയുന്നത്.
പൃഥ്വിരാജിന്റെ വാക്കുകൾ:
‘ആടുജീവിത’ത്തിന്റെ ചിത്രീകരണം ആരംഭിച്ചതിനാലാണ് ‘ബറോസി’ന്റെ ഭാഗമാകാന്‍ കഴിയാതെ പോയത്. അല്ലെങ്കില്‍ തീര്‍ച്ചയായും ഞാൻ സിനിമയുടെ ഭാഗമാകുമായിരുന്നു. ‘ബറോസി’ല്‍ നിന്നും പിന്മാറേണ്ടി വന്നതില്‍ വിഷമമുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരുന്നു ‘ബറോസ്’. അവിടെ ഉണ്ടായിരുന്നപ്പോള്‍ ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ പഠിക്കണം എന്നതിലായിരുന്നു എന്റെ ഒഴിവ് സമയം മുഴുവന്‍ ചെലവഴിച്ചത്. ഫുള്‍ ടൈം ഞാന്‍ ആ ത്രിഡി സ്റ്റേഷനിലായിരുന്നു. ഇന്ന് ലോകത്തില്‍ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രിഡി ഫെസിലിറ്റി തന്നെയാണ് അവര്‍ ഉപയോഗിച്ചത്. അല്ലാതെ മലയാളം സിനിമ ആയതുകൊണ്ട് ഒരു വിലകുറഞ്ഞ സാധനമൊന്നുമല്ല.
കൂടുതല്‍ ദിവസം അവിടെ നില്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ‘പൊളിച്ചേനെ’ എന്ന് തോന്നിയിരുന്നു. സന്തോഷേട്ടന്‍ ഷൂട്ട് ചെയ്യുന്നു, ജിജോ സാര്‍, ലാലേട്ടന്‍ ഡയറക്ട് ചെയ്യുന്നു, ഒരു ഫിലിം സ്റ്റുഡന്റിനെ സംബന്ധിച്ച് അതൊരു അവസരമായിരുന്നു. എനിക്ക് ആ സിനിമയില്‍ തിരിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റാത്തതിലുള്ള നഷ്ടബോധവും അത് തന്നെയായിരുന്നു.
Post Your Comments