CinemaGeneralIndian CinemaLatest NewsMollywood

സൈക്കിളിൽ നിന്ന് തലകുത്തി വീണു, ജീന്‍സും ടോപ്പുമൊക്കെ കീറി,ഞാൻ നടുറോഡില്‍ ഇരുന്ന് കരഞ്ഞു: മനസ് തുറന്ന് ഭാവന

കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ, പൃഥ്വിരാജ്, ജയസൂര്യ, ഭാവന തുടങ്ങിയ വലിയ താര നിര അണിനിരന്ന ചിത്രമായിരുന്നു ‘സ്വപ്നക്കൂട്’. 2003ൽ പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധേ നേടി. പതിനാറാം വയസിലാണ് ഭാവന ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിലെ കറുപ്പിനഴക് എന്ന ഗാനരംഗം ചിത്രീകരിച്ചതിന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാവന. ഗാനത്തിനായി സൈക്കിൾ ചവിട്ടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിൽ വീണതും റോഡിൽ കിടന്ന് കരഞ്ഞതുമൊക്കെ ഓർത്തെടുക്കുകയാണ് താരം ഇപ്പോൾ.

ഭാവനയുടെ വാക്കുകൾ:

ഇറക്കത്തിലൂടെ സൈക്കിള്‍ ഓടിച്ച് വരുന്ന സീൻ ഉണ്ട്. ശേഷം അത് കട്ട് ചെയ്തിരിക്കുന്ന ഭാഗത്ത് താന്‍ നേരെ പോയി തലക്കുത്തി വീഴുന്നതാണ്. വീഴുമോ എന്ന ഭയം ഉണ്ടായിരുന്നു. ഇല്ല വീഴില്ല എന്നൊക്കെ താന്‍ തന്നെ പറയുന്നുണ്ട്. പക്ഷേ കണ്ട് നില്‍ക്കുന്നവര്‍ക്ക് താന്‍ ഇപ്പോള്‍ വീഴുമെന്ന് തന്നെ തോന്നി..സൈക്കിളിൽ നിന്നും വീഴാതിരിക്കാൻ നിർമാതാവ് സൈക്കിളിൽ പിടിച്ചിരുന്നു, എന്നിട്ടും ഞാൻ വീണു. ജീന്‍സും ടോപ്പുമൊക്കെ കീറി. പിന്നാലെ താന്‍ നടുറോഡില്‍ ഇരുന്ന് കരയുകയാണ് ചെയ്തത്. ഇപ്പോഴാണെങ്കില്‍ സാരമില്ല, സാരമില്ല എന്നൊക്കെ പറഞ്ഞ് താന്‍ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button