
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ഭാഗ്യശ്രീ. കുട്ടിക്കാലം മുതലുള്ള അടുത്ത സുഹൃത്തും കാമുകനുമായ ഹിമാലയ് ദസ്സാനിയെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം, പ്രഭാസ് നായകനായ രാധേശ്യാമിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ, തന്റെ കുടുംബത്തെക്കുറിച്ചു താരം പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
തന്റെ ഭര്‍ത്താവിന്റെ കുടുംബം തന്നെക്കുറിച്ചോ തന്റെ സിനിമാ പശ്ചാത്തലത്തെക്കുറിച്ചോ വേണ്ട വിധം മനസ്സിലാക്കിയിരുന്നില്ല. കൂടാതെ, ഭര്‍ത്താവിന് തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നത് കാണാന്‍ താത്പര്യമില്ലായിരുന്നുവെന്നും ഭാഗ്യശ്രീ പറയുന്നു.
‘സ്‌ക്രീനില്‍ മറ്റ് താരങ്ങളോടൊപ്പമുള്ള പ്രണയരംഗങ്ങള്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഒട്ടും താത്പര്യമില്ലായിരുന്നു. ഭാര്യയോടു പൊസ്സസീവായ ഏതൊരു ഭര്‍ത്താവിനെയും പോലെ അദ്ദേഹത്തിനും ഞാന്‍ മറ്റൊരാളാടൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.’- നടി പറയുന്നു.
ഭാഗ്യശ്രീയുടെ മകന്‍ അഭിമന്യു ദസ്സാനിയും മകള്‍ അവന്തിക ദസ്സാനിയും അമ്മയുടെ പാത പിന്തുടർന്ന് സിനിമാ മേഖലയിലേയ്ക്ക് ചുവടുവച്ചു കഴിഞ്ഞു.
Post Your Comments