അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ’ വൻ വിജയമായിരുന്നു. ഇതിന് പിന്നാലെ പ്രതിഫലം ഇരട്ടി ആക്കി വർദ്ധിപ്പിച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ഒന്നാം ഭാഗം വിജയമായതോടെ രണ്ടാം ഭാഗത്തിൽ അല്ലുവിന്റെ പ്രതിഫലം ഉയർത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. രണ്ടാം ഭാഗത്തിൽ 100 കോടിയാണ് അല്ലു പ്രതിഫലം വാങ്ങുക. ആദ്യ ഭാഗത്തിൽ 50 കോടി ആയിരുന്നു പ്രതിഫലം.
ഇതോടെ, തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ് അല്ലു. ‘ആര്യ’, ‘ആര്യ 2’ എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒന്നിക്കുന്ന ചിത്രമായിരുന്നു ‘പുഷ്പ’. രക്തചന്ദന കള്ള കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് അല്ലു അർജുൻ എത്തിയത്. രശ്മിക മന്ദാന ആയിരുന്നു ചിത്രത്തിലെ നായിക. ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. അതേസമയം, ‘പുഷ്പ 2’ വിന്റെ ഷൂട്ടിംഗ് തത്കാലം നിർത്തി വച്ചിരിക്കുകയാണ്. ‘കെജിഎഫ് ചാപ്റ്റർ 2’ വിനേക്കാൾ വലിയ സിനിമയായി ‘പുഷ്പ 2’ ഒരുക്കുന്നതിനാണ് ഷൂട്ടിംഗ് നിർത്തി വച്ചിരിക്കുന്നത്.
Post Your Comments