നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി ഉയർത്തിയതിന് പിന്നാലെ നടിയെ അപമാനിച്ച് വിജയ് ബാബു സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. കേസ് എടുത്തതോടെ ഒളിവിൽ പോയ വിജയ് ബാബു പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതിനാൽ നടി പീഡന പരാതി ഉയർത്തിയത് ആണെന്നും വിവാഹിതനായ തൻ്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നു എന്നും കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. ഈ കേസിനു പിന്നാലെ നടനെതിരെ പീഡന ആരോപണവുമായി മറ്റൊരു നടി കൂടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി വിജയ് ബാബുവിനെതിരെ വിർശനവുമായി ഡബ്ല്യൂസിസി.
കുറിപ്പ് പൂർണ്ണ രൂപം,
പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതിനാൽ നടി പീഢന പരാതി ഉയർത്തി, വിവാഹിതനായ തൻ്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നു എന്നും പറഞ്ഞ് വിജയബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അതേ സന്ദർഭത്തിലാണ് കുറച്ചു മണിക്കൂർ മാത്രം പരിചയമുള്ള ഒരു പെൺകുട്ടിയോട് അയാൾ നടത്തിയ ലൈംഗിക ശ്രമം പുറത്തു വരുന്നത്. ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്?
തനിക്കെതിരെ നിയമപരമായി മുന്നോട്ടു പോയ ഇരയുടെ പേര് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് മുതൽ, സോഷ്യൽ മീഡിയയിൽ അവൾ അപമാനിക്കപ്പെടുകയാണ്.
സുപ്രീം കോടതിയുടെ ലൈംഗിക പീഡനത്തിന്റെ നിർവ്വചനത്തിൽ സ്ത്രീകൾക്കു നേരെ അവർ ആഗ്രഹിക്കാത്ത രീതിയിൽ നടത്തുന്ന ലൈംഗിക ത്വരയുള്ള , ശാരീരികമോ , വാചികമോ, ആംഗികമോ ആയ ഏതൊരു ശ്രമവും ഉൾപ്പെടും. ഇത്തരത്തിൽ സോഷ്യൽ മീഡിയകളിലും മറ്റു പൊതുയിടങ്ങളിലും ഇരയെ അപമാനിക്കുന്നത്, ഇതേ നിയമത്തിനു കീഴിൽ ശിക്ഷാർഹമാണ്.
നിശ്ശബ്ദത മുറിച്ച്
സ്ത്രീകൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്.
#അവൾക്കൊപ്പം
Post Your Comments