GeneralLatest NewsMollywoodNEWS

വിജയ് ബാബുവിനെ പോലെ ഒരു ക്രിമിനല്‍ പരസ്യമായി വെല്ലുവിളിച്ചത് ജീവിക്കാനുള്ള മിനിമം പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളെ : രശ്മി

നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച എല്ലാ ക്രിമിനലുകളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം.

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ആരോപണം ഉയരുന്നതിനു പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയതും വലിയ വിവാദങ്ങൾക്ക് കാരണമായി. ഈ വിഷയത്തിൽ, രശ്മി ആര്‍ നായര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

‘വിജയ് ബാബുവിനെ പോലെ ഒരു ക്രിമിനല്‍ പരസ്യമായി വെല്ലുവിളിച്ചത് ജീവിക്കാനുള്ള മിനിമം പ്രിവിലേജ് ഇല്ലാത്ത ആ സ്ത്രീകളെ ആണ് . അയാള്‍ മാത്രമല്ല അയാള്‍ക്ക് കയ്യടിച്ചുകൊണ്ടു ആ സ്ത്രീയുടെ ഫോട്ടോ അടക്കം പബ്ലിഷ് ചെയ്തു നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച എല്ലാ ക്രിമിനലുകളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം’ – രശ്മി കുറിക്കുന്നു.

read also: സിംഹവാലനായി നിങ്ങള്‍ക്ക് തോന്നിയ താടി വടിച്ചിട്ടുണ്ട്, ഇനിയുള്ളത് ഒറ്റകൊമ്പന്റെ കൊമ്പ്: പരിഹസിച്ചവരോട് സുരേഷ് ഗോപി

കുറിപ്പ് പൂർണ്ണ രൂപം

വീടിനുള്ളില്‍ മുതല്‍ തൊഴിലിടം വരെ ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാകുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് , ബലാല്‍സംഗത്തിന് ഇരയായി എന്നറിഞ്ഞാല്‍ അവള്‍ പിഴച്ചവള്‍ ആകുന്ന ഇന്ത്യന്‍ സമൂഹത്തില്‍ , റേപ് വിക്ടിംസ് കൊല്ലപ്പെടുന്ന ഇന്ത്യന്‍ സമൂഹത്തില്‍ , റേപ് വിക്ടിംസ് ആത്മഹത്യ ചെയ്യുന്ന ഇന്ത്യന്‍ സമൂഹത്തില്‍ , സ്ത്രീകള്‍ക്ക് അല്പമെങ്കിലും പരാതി നല്‍കാന്‍ മുന്നോട്ടു വരാനുള്ള ധൈര്യമാണ് വിക്ടിം ഐഡന്റിറ്റി പ്രൊട്ടക്ഷന്‍ നിയമം നല്‍കുന്നത് . ദീര്‍ഘകാലത്തെ നിയമ രാഷ്ട്രീയ അവകാശ പോരാട്ടങ്ങളിലൂടെ സ്ത്രീകള്‍ നേടിയെടുത്ത ഒരു ചെറിയ അവകാശമാണ് ആ നിയമം .

വിജയ് ബാബുവിനെ പോലെ ഒരു ക്രിമിനല്‍ പരസ്യമായി വെല്ലുവിളിച്ചത് ജീവിക്കാനുള്ള മിനിമം പ്രിവിലേജ് ഇല്ലാത്ത ആ സ്ത്രീകളെ ആണ് . അയാള്‍ മാത്രമല്ല അയാള്‍ക്ക് കയ്യടിച്ചുകൊണ്ടു ആ സ്ത്രീയുടെ ഫോട്ടോ അടക്കം പബ്ലിഷ് ചെയ്തു നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച എല്ലാ ക്രിമിനലുകളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം . സ്ത്രീകള്‍ക്കെതിരെ ഉള്ള ആക്രമണങ്ങളില്‍ ശക്തമായ നിലപാടുള്ള ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്ബോള്‍ മറിച്ചൊന്ന് അനുവദിച്ചുകൂടാ .

shortlink

Related Articles

Post Your Comments


Back to top button