BollywoodCinemaGeneralLatest NewsNEWS

ബോളിവുഡ് താരങ്ങൾ ഇംഗ്ളീഷ് സംസാരിക്കുന്നതിനെതിരെ നവാസുദ്ദീൻ സിദ്ദിഖി

ഹിന്ദി ഭാഷ വിവാദത്തിൽ ബോളിവുഡ് താരങ്ങളെ വിമർശിച്ച് നവാസുദ്ദീൻ സിദ്ദിഖി. ബോളിവുഡ് താരങ്ങൾ എപ്പോഴും ഇംഗ്ലീഷ് ആണ് സംസാരിക്കുകയെന്നും, എന്തുകൊണ്ടാണ് അവർ ഹിന്ദിയിൽ സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ സൗത്ത് ഇന്ത്യക്കാരെ കണ്ട് പഠിക്കണമെന്നും, അവർ എവിടെപ്പോയാലും അവരുടെ ഭാഷയായ തമിഴ്, കന്നഡ ഒക്കെ തന്നെയാകും സംസാരിക്കുകയെന്നും നവാസുദ്ദീൻ വ്യക്തമാക്കി.

അടുത്തിടെ, ഒരു ഹിന്ദി സിനിമയിൽ ഹിന്ദി സംസാരിക്കുന്ന അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ പോലും ആശയവിനിമയത്തിന്റെ ഭാഷയായി അവർ ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. നവഭാരത് ടൈംസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഹിന്ദി വിവാദത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ഇക്കാര്യത്തിൽ ബോളിവുഡിനെക്കാൾ ഒരുപാട് ഭേദമാണ് സൗത്ത് ഇന്ത്യൻ സിനിമ മേഖലയെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗ് സീറ്റുകളിലും അല്ലാതെയുള്ള ഇടങ്ങളിലുമെല്ലാം അവർ അവരുടെ ഭാഷയിൽ തന്നെ സംസാരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:‘ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കൽ’: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് കങ്കണ

അതേസമയം, ഹിന്ദി ഭാഷാ വിവാദത്തിൽ വ്യത്യസ്തമായ പ്രതികരണമായിരുന്നു കങ്കണ റണാവത്ത് നടത്തിയത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ, ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്നും കങ്കണ പറഞ്ഞു. അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നതിനോടൊപ്പം, സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കങ്കണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button