ചെന്നൈ: തമിഴകത്തെ പ്രിയതാരം ഉദയനിധി സ്റ്റാലിന് തമിഴ്നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ എംഎല്‍എയായ ഉദയനിധി ജൂണ്‍മാസത്തോടെ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനാണ് ഉദയനിധി .
‘സ്റ്റാലിനോട് ചെയ്ത തെറ്റ് അതേപടി ആവര്‍ത്തിക്കാന്‍ പാര്‍ട്ടിയും കുടുംബവും ആഗ്രഹിക്കുന്നില്ല. 70ാം വയസിലാണ് സ്റ്റാലിന് മുഖ്യമന്ത്രിയായത്. അടുത്ത തെരഞ്ഞടുപ്പില്‍ സ്റ്റാലിന് 75 വയസാകും. ഉദയനിധിയുടെ രാഷ്ട്രീയഭാവിയില്‍ ഇത്തരമൊരു തെറ്റ് സംഭവിക്കരുതെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം’ – താരത്തിന്റെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
read also: വിജയ് ബാബുവിനെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും: നടപടിയുമായി ‘അമ്മ’
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തിരക്കുകൾ ജൂണോടെ അവസാനിക്കും. പുതിയ രണ്ട് സിനിമകളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നെങ്കിലും ആ ചിത്രങ്ങൾ ഉദയനിധി സ്വീകരിക്കില്ലെന്നാണ് റിപ്പോർട്ട്.
Post Your Comments