ക്രിക്കറ്റ് ലോകവും സിനിമാ ലോകവും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘സബാഷ് മിത്തു’. ശ്രീജിത് മുഖർജിയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്കായ ‘സബാഷ് മിത്തു’ സംവിധാനം ചെയ്യുന്നത്. പ്രിയ ആവെൻ ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. തപ്സി പന്നുവാണ് മിതാലിയെ വെള്ളിത്തിരയിലെത്തിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജൂലായ് 15ന് ചിത്രം തിയേറ്ററിലെത്തുമെന്ന് നടി തപ്സി പന്നു തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അറിയിച്ചത്. നേരത്തെ, ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിർഷ റേയ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.
Post Your Comments