CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഒരു സൈക്കോയെ അവരുടെ മകൾക്ക് വേണ്ടെന്ന് നിത്യാമേനോന്റെ അമ്മ, ഞാൻ ഒരു സർഗാത്മക പ്രതിഭയാണെന്ന് ഡോക്ടറും: സന്തോഷ് വർക്കി

കൊച്ചി: ‘മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട്, സിനിമ പ്രേക്ഷകർക്കിടയിൽ പ്രസിദ്ധിനേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. മോഹൻലാലിനെപ്പോലെ തന്നെ നടി നിത്യാ മേനോനും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിത്യയെ കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്നും സന്തോഷ് വ്യക്തമാക്കിയിരുന്നു.

നിത്യയെ വിവാഹം കഴിക്കാനുള്ള താൽപര്യം താൻ നിത്യയോടും കുടുംബത്തോടും നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ, തൻറെ പ്രണയം നിത്യ മേനോൻ അവഗണിച്ചെന്നും സന്തോഷ് പറഞ്ഞിരുന്നു. ഇതേത്തുടർന്ന്, സന്തോഷ് വർക്കിക്ക് രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. പലരും സന്തോഷിനെ സൈക്കോ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇപ്പോൾ, തന്നെ സൈക്കോ എന്ന് വിളിക്കുന്നതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

പരസ്പരം പ്രണയം പങ്കുവെച്ചത് മരത്തിനു മുകളിൽ വെച്ച്: പ്രണയവിശേഷം തുറന്നു പറഞ്ഞ് മൈഥിലി: വീഡിയോ

താൻ ഒരു സൈക്കോ അല്ലെന്നും, തന്നെ സൈക്കോ എന്ന് ആളുകൾ വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമമുണ്ടെന്നും സന്തോഷ് പറഞ്ഞു. ‘എന്നെപ്പോലെ ഒരു സൈക്കോയെ അവരുടെ മകൾക്ക് വേണ്ടെന്ന് നിത്യാമേനോനെ അമ്മ എൻറെ അച്ഛനോട് പറഞ്ഞിരുന്നു. എന്നെ ഒരു ഡോക്ടറെ കാണിക്കാൻ അവർ ശുപാർശ ചെയ്തു. എന്നാൽ, സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു സർഗാത്മകപ്രതിഭയാണ് ഞാനെന്നാണ് ഡോക്ടർ പറഞ്ഞത്’, സന്തോഷ് വർക്കി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button