
സുരേഷ് ഗോപി താടി വളർത്തിയ ചിത്രത്തിന് നേരെ അധിക്ഷേപ കമന്റുമായി എത്തിയ വ്യക്തിയ്ക്ക് ക്ലാസ് മറുപടിയുമായി ഗോകുൽ സുരേഷ്. ഈ രണ്ടു ചിത്രങ്ങളുടെയും വ്യത്യാസം കണ്ടുപിടിക്കാമോ എന്ന ചോദ്യവുമായി, ഒരു കുരങ്ങന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ച പോസ്റ്റിനാണ് ഗോകുലിന്റെ മറുപടി.
രണ്ടു വ്യത്യാസം – ഇടത് നിന്റെ തന്തയും വലത് സൈഡിൽ എന്റെ തന്തയും എന്നാണു ഗോകുൽ സുരേഷ് എന്ന അക്കൗണ്ടിൽ നിന്നും വന്ന മറുപടി. ഈ കമന്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിമര്ശകന് കൊടുത്ത മറുപടിയെ ട്രോളന്മാരും ഏറ്റെടുത്തുകഴിഞ്ഞു. കൂടാതെ, ഇത്തരം ബോഡി ഷെയിമിങ്ങിനെതിരെ സുരേഷ് ഗോപി ഫാൻസുകാരും രംഗത്തെത്തി.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ എന്ന പടത്തിന് വേണ്ടിയുള്ള മേക്ക് ഓവർ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. താരത്തിന്റെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു നടൻ എന്ന രീതിയിൽ സുരേഷ് ഗോപിയ്ക്ക് സംവിധായകന്റെ നിർദ്ദേശം അനുസരിക്കേണ്ട കടമയുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ തൊഴിൽ ചെയ്യുന്നു. വിമർശിക്കാൻ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ് നിങ്ങൾ എന്നറിയാം. ആയാൾ ചെയ്യുന്ന ഓരോ നല്ല പ്രവർത്തയുടെ അടിയിലും വന്നു കമന്റ് ഇട്ടു രോധിച്ചു ആശ്വാസം കണ്ടെത്തുക മാത്രമാണ് നിങ്ങളെ കൊണ്ട് പറ്റുന്ന ഒരേ ഒരു പണിയെന്നും സുരേഷ് ഗോപി ഫാൻസുകാർ പറയുന്നു.
സുരേഷ് ഗോപി ഫാൻസ് പങ്കുവച്ച കുറിപ്പ്
റീച് ഉണ്ടാക്കാനായി സുരേഷ് ഗോപിയുടെ latest get up ഷെയർ ചെയ്ത് കളിക്കുന്ന ഓൺലൈൻ മഞ്ഞകളും രാഷ്ട്രീയവിരോധികളും ഒന്ന് മനസിലാക്കുക Body shame അത്ര മികച്ച കാര്യമല്ല. നിങ്ങൾക് അയാളെ വിമർശിക്കാൻ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ് എന്നറിയാം. ആയാൾ ചെയ്യുന്ന ഓരോ നല്ല പ്രവർത്തയുടെ അടിയിലും വന്നു കമന്റ് ഇട്ടു രോധിച്ചു ആശ്വാസം കണ്ടെത്തുക മാത്രമാണ് നിങ്ങളെ കൊണ്ട് പറ്റുന്ന ഒരേ ഒരു പണി.
ഈ ഗെറ്റ് up ൽ ഞങ്ങളും അത്ര satisfied അല്ല. പക്ഷേ ഇതു ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ എന്ന പടത്തിന് വേണ്ടിയുള്ള make over ആണ്. കഥാപാത്രത്തിന് അനുസരിച്ചുള്ള ഗെറ്റ് up. നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു നടൻ എന്ന രീതിയിൽ അദ്ദേഹത്തിന് സംവിധായകന്റെ നിർദ്ദേശം അനുസരിക്കേണ്ട കടമയുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ തൊഴിൽ ചെയ്യുന്നു. ഒറ്റക്കൊമ്പൻ ഗെറ്റ് up വ്യത്യസ്തമാണ്. First ലുക്കിൽ കണ്ട രീതിയിൽ തന്നെ മാസായി കുറുവച്ചൻ വരുമെന്ന് ഡയറക്ടർ മാത്യൂസ് വ്യക്തമാക്കി ?
ബൈ ദുബായ് ഗോകുൽ ചൊറിയന്മാർക്ക് കൊടുക്കാൻ ഉള്ളത് നന്നായി കൊടുത്തിട്ടുണ്ട് ???
©Sureshgopi FC
Post Your Comments