പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ്ആ ന്റണി ഒരുക്കിയ ചിത്രമാണ് ‘ജന ഗണ മന’. ‘ഡ്രൈവിംഗ് ലൈസൻസ്‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയത്. രാജ്യത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഡിജോ ജോസ്. മമ്മൂട്ടിയുടെ നരേഷനോടെ സിനിമ തുടങ്ങാന്‍ സാധിച്ചുവെന്നും, കിട്ടുന്ന കയ്യടിക്ക് ആദ്യം നന്ദി പറയുന്നത് മെഗാസ്റ്റാർ മമ്മൂക്കയോടാണെന്നുമാണ് ഡിജോ പറയുന്നത്.
ഡിജോ ജോസ് ആന്റണിയുടെ വാക്കുകൾ:
സിനിമയ്ക്ക് ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ട്. ‘ജന ഗണ മന’യ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ സിനിമ തുടങ്ങാന്‍ സാധിച്ചത് ഒരു പാട് സന്തോഷം തരുന്ന കാര്യമാണ്.
‘ക്വീൻ ‘ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ജന ഗണ മന’.
ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥയെഴുതിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
ശ്രീ ദിവ്യ, ധ്രുവന്, ശാരി, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്, ഹരി കൃഷ്ണന്, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments