‘താഴ്‍വാര‘ത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച നടൻ സലിം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. സലിമിന്‍റെ ഭാര്യ അനീറ്റ സലിമാണ് മരണം സ്ഥിരീകരിച്ചത്. 1990-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ‘താഴ്‍വാരം‘ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രതിനായകനായെത്തിയെ സലിം ഘൗസ് മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. പിന്നീട്, ‘ഉടയോന്‍‘ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു.
പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായും സലിം തകർത്ത് അഭിനയിച്ചു. ‘ചിന്ന ഗൗണ്ടര്‍’, ‘തിരുടാ തിരുട’ തുടങ്ങിയ തമിഴ് സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിജയ് നായകനായ ‘വേട്ടൈക്കാരന്‍’ എന്ന ചിത്രത്തിലെ വേദനായഗം എന്ന കഥാപാത്രവും ആരാധക പ്രീതി പിടിച്ചു പറ്റി. ‘കൊയ്ല, സാരന്‍ഷ്’, ‘മുജ്രിം’, ‘ശപത്’, ‘സൈനികന്‍’, ‘അക്‌സ്’, ‘ഇന്ത്യന്‍’ എന്നിവയുള്‍പ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നിരവധി ടിവി ഷോകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
Post Your Comments