മലയാളികളുടെ പ്രിയ താരമാണ് ജയറാം. കരിയറില്‍ 34 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും ജയറാം ബിഗ് സ്ക്രീനിലെത്തി. പത്മരാജന് സംവിധാനം ചെയ്ത ‘അപരന്’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം സജീവമാണ്.
സത്യന് അന്തിക്കാട് ഒരുക്കുന്ന ‘മകള്‍‘ ആണ് ജയറാമിന്റേതായി വരാനിരിക്കുന്ന ചിത്രം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ജയറാം തിരിച്ചുവരുന്ന ചിത്രം കൂടിയാണിത്. മീരാ ജാസ്മിനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ‘പട്ടാഭിരാമന്’ എന്ന ചിത്രമാണ് താരത്തിന്റെതായി മലയാളത്തില്‍ അവസാനം റിലീസ് ചെയ്തത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലും തമിഴിലും തെലുങ്കിലും ജയറാം സജീവമായിരുന്നു. ഇപ്പോളിതാ, മലയാള സിനിമയിൽ നിന്നും ഇത്രയും കാലം വിട്ടു നിന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. മലയാള സിനിമകളില്‍ നിന്നും ഞാന്‍ മനപൂര്‍വ്വം വിട്ടു നിന്നതാണെന്നാണ് ജയറാം പറയുന്നത്.
ജയറാമിന്റെ വാക്കുകൾ:
2019 ആയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയിലാണ് ഞാന്‍ പോവുന്നത് എന്ന് തോന്നി. അങ്ങനെ കുറച്ചുകാലത്തേക്ക് ഞാന്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നില്ല എന്ന് സ്വയം തീരുമാനമെടുത്തു. മനസ്സിന് ഒരു സ്പാര്‍ക്കായി തോന്നുന്ന ഒരു സിനിമ എന്നെങ്കിലും ദൈവം കൊണ്ടുതരുമ്പോള്‍ അത് ചെയ്യാം എന്ന് എന്റെ പിള്ളേരോടും പറഞ്ഞു. ബെസ്റ്റ് ഐഡിയയാണ് അപ്പാ, അത് പോലുള്ള കഥകള്‍ വരുമ്പോള്‍ ചെയ്താല്‍ മതി എന്ന് അവരും പറഞ്ഞു. വല്ലപ്പോഴും തമിഴും തെലുങ്കും ചെയ്യാം എന്നും പിള്ളേർ പറഞ്ഞു. അങ്ങനെയാണ് മലയാളത്തില്‍ നിന്നും മാറി നിന്നത്.
അതേ സമയം, ഇടവേളയ്ക്ക് ശേഷം ജയറാം തിരിച്ചെത്തുന്ന ‘മകൾ‘ എന്ന ചിത്രം ഏപ്രില്‍ 29ന് തിയേറ്ററുകളിലെത്തു. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ശ്രീനിവാസന്, നസ്ലന് കെ. ഗഫൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് നിർമ്മാണം.
Post Your Comments