മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡോക്ടർ സ്ട്രെയിഞ്ച് ആൻഡ് ദി മൾട്ടിവേഴ്സ് ഓഫ് മാഡ്‌നെസ്സ്’. സാം റൈമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജേഡ് ഹാലി ബാര്‍ട്ട്ലെറ്റും മൈക്കല്‍ വാള്‍ഡ്രോണും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ 28-ാമത്തെ ചിത്രമാണിത്. സ്‌പൈഡര്‍മാന്‍ നോ വേ ഹോമിന് ശേഷം നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം എന്ന് അഭ്യൂഹങ്ങളുണ്ട്.
മെയ് ആറിനാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോളിതാ, റിലീസിന് മുൻപ് തന്നെ ചിത്രം കോടികൾ നേടിയെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഇന്ത്യയിൽ നിന്ന് പ്രീ ബുക്കിങ്ങിലൂടെ ഇതുവരെ 10 കോടിയിലധികം രൂപ ലഭിച്ചുവെന്നാണ് വിവരം. ‘ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാർവൽ സിനിമകൾ എല്ലായ്‌പ്പോഴും അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന പ്രതികരണത്തിൽ നിന്നും ഇന്ത്യ മുഴുവൻ ഹൗസ്ഫുൾ ഷോകൾ പ്രതീക്ഷിക്കുന്നു’, എന്ന് പിവിആർ പിക്‌ചേഴ്‌സ് സിഇഒ കമൽ ഗിയാൻചന്ദാനി പറഞ്ഞു.
Post Your Comments