ഹാസ്യ കഥാപാത്രങ്ങളായെത്തി മലയാളിയെ കുടുകുടെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. പിന്നീട്, താരം കൂടുതൽ സീരിയസ് കഥാപാത്രങ്ങളിലേക്ക് വഴിമാറി. കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി സുരാജ് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി. പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള ‘ജന ഗണ മന’യാണ് സുരാജ് വെഞ്ഞാറമൂടിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇപ്പോളിതാ, തനിക്ക് കോമഡി കഥാപാത്രങ്ങളാണ് ഇഷ്ടമെന്ന് തുറന്ന് പറയുകയാണ് താരം.
സുരാജിന്റെ വാക്കുകൾ:
സുരാജ് കോമഡി നിര്‍ത്തിയോയെന്ന് പലരും ചോദിക്കുന്നുണ്ട്. സീരിയസ് കഥാപാത്രങ്ങള്‍ ചെയ്ത് എനിക്കും മടുത്തു. എനിക്ക് കോമഡി കഥാപാത്രങ്ങളാണ് ഇഷ്ടം. ഇനി കോമഡി സിനിമകള്‍ വരാനിരിക്കുന്നുണ്ട്. ‘കരിക്ക്’ ടീമിന്റെ പടം ഞാനാണ് ചെയ്യുന്നത്. തമാശയാണ് എന്റെ ജീവവായു. വിനീത് ശ്രീനിവാസനൊപ്പം ഒരു ഹ്യൂമര്‍ സിനിമ ചെയ്തു. ഹ്യൂമര്‍ വിട്ടൊരു പരിപാടിയില്ല. സിനിമയിലെ തുടക്കകാലത്ത് കൂട്ടുകാരന്‍ ആയിട്ട് കുറെ കഥാപാത്രങ്ങള്‍ കിട്ടി. അങ്ങനെ ഒരുപാട് ചിരിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്തു. നല്ല കഥാപാത്രം ചെയ്യണമെന്നാഗ്രഹിച്ച് പലരോടും ചോദിച്ചു. അങ്ങനെയാണ് എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജു’വിലെ കഥാപാത്രം കിട്ടിത്. അതിന് ശേഷം ഒരു പാവപ്പെട്ട കഥാപാത്രമാണെന്നുണ്ടെങ്കില്‍ എന്നെ വിളിക്കും.
സുരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജന ഗണ മന’ ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തും. ‘ക്വീന്‍’ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണിത്. ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് നിർമ്മിക്കുന്നത്.
Post Your Comments