BollywoodCinemaGeneralIndian CinemaLatest News

ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ നടൻ റഹ്മാന് പരിക്ക്

ബോളിവുഡ് ചിത്രമായ ‘ഗണ്‍പതി’ന്റെ ചിത്രീകരണത്തിനിടെ നടന്‍ റഹ്മാന് പരിക്ക്. ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. റഹ്മാന്റെ തുടയ്ക്കാണ് പരിക്കേറ്റതെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. റഹ്മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം. റഹ്മാന്റെ ആദ്യ ആദ്യ ബോളിവുഡ് ചിത്രമാണ് ​’ഗൺപത്’.

അമിതാഭ് ബച്ചനൊപ്പമാണ് ചിത്രത്തിൽ റഹ്മാൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങിയത്. നിലവിൽ മുംബൈയിലാണ് ചിത്രീകരണം നടക്കുന്നത്. സ്റ്റുഡിയോ ഫ്‌ളോറിനുള്ളില്‍ തീര്‍ത്ത ബോംക്സിംഗ് റിംഗിനുള്ളിലാണ് ചിത്രീകരണം. റഹ്മാന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് കൂടിയാണ് ഇത്.

വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥിതാരമായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. റഹ്മാന്റെ പിതാവായാണ് അദ്ദേഹം അഭിനയിക്കുന്നത്. ടൈഗര്‍ ഷ്റോഫ്, കൃതി സനോന്‍, ഗൗഹര്‍ ഖാന്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രധാന അഭിനേതാക്കള്‍ക്കൊപ്പം മുന്നൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ മൂവിയായാണ് ചിത്രം ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button