CinemaGeneralIndian CinemaLatest NewsMollywood

മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഓഫർ വന്നു, കുറേ കഥകൾ കേട്ടു: മാളവിക സിനിമയിലേക്ക്? – ജയറാം വെളിപ്പെടുത്തുന്നു

മലയാളസിനിമാ ലോകത്തിന് പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. ജയറാമിന്റെയും പാർവ്വതിയുടെയും പാത പിന്തുടർന്ന മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്. കുടുംബത്തിലെ ഇളമുറക്കാരി മാളവികയുടെ സിനിമ പ്രവേശത്തെക്കുറിച്ച് ഏറെ നാളുകൾക്ക് മുൻപ് തന്നെ അഭ്യൂഹങ്ങളും ചർച്ചകളും ഉണ്ടായിരുന്നു. ചക്കി എന്ന് വിളിക്കുന്ന മാളവിക അച്ഛനൊപ്പം പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതോടെ സിനിമാപ്രവേശന വാർത്തകൾക്ക് ആക്കം കൂടി. മാളവികയുടെ അഭിനയ കളരിയിലെ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ, മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും മാളവികയ്ക്ക് ഓഫർ വന്നിരുന്നു എന്നും കുറേ കഥകൾ കേട്ടിട്ടുണ്ടെന്നും ജയറാം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ജയറാമിന്റെ വാക്കുകൾ:

മാളവികയ്ക്ക് മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഓഫറുകൾ വന്നിരുന്നു. കുറേ കഥകളും കേട്ടിട്ടുണ്ട്. മലയാളത്തിൽ നിന്നാണ് ആദ്യം ചക്കിയെ അഭിനയിക്കാൻ വിളിച്ചത്. സത്യൻ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യൻ ആണ് ആദ്യം സമീപിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് അനൂപ് വിളിച്ചത്. അങ്ങനെ, മദ്രാസിൽ ചക്കിയുടെ അടുത്ത് വന്നു കഥ പറഞ്ഞു. എന്നാൽ, മാളവിക ആ ഓഫർ വേണ്ടന്ന് വെക്കുകയായിരുന്നു. താൻ മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടില്ലെന്നായിരുന്നു അന്ന് മാളവിക പറഞ്ഞത്. പിന്നെയും കുറേ നിർബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തത്.

അതു കഴിഞ്ഞ് ജയം രവി ഒരു സിനിമയ്ക്ക് വേണ്ടി ഈ അടുത്ത കാലത്ത് വിളിച്ചിരുന്നു. ജയം രവിയ്‌ക്കൊക്കെ തുടക്കം മുതലേ ചക്കിയെ അറിയുന്നതാണ്. പക്ഷെ, ഇപ്പോൾ തെലുങ്കിലും തമിഴിലും കുറേ കഥകളൊക്കെ കേട്ടിട്ടുണ്ട്. ഈ വർഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്.

shortlink

Related Articles

Post Your Comments


Back to top button