‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ നടിയാണ് ആൻഡ്രിയ ജെർമിയ. ഇപ്പോളിതാ, മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തുകയാണ് താരം. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള സിനിമാ ഇന്ഡസ്ട്രികൾ എടുക്കുകയാണെങ്കിൽ ഏറ്റവും സക്സസ്ഫുള്ളായ ഇൻഡസ്ട്രി മലയാളമാണെന്നും അവിടെ നല്ല സിനിമകൾ ഉണ്ടാകുന്നുവെന്നുമാണ് ആൻഡ്രിയ പറഞ്ഞത്.
രാജ്യത്തെ ഏറ്റവും സക്സസ്ഫുളായ സിനിമാ മേഖലയാണ് മലയാളത്തിന്റേതെന്നും ലോക് ഡൗൺ സമയത്തൊക്കെ ഏറ്റവും കൂടുതൽ ആളുകൾ മലയാള സിനിമയാണ് കണ്ടതെന്നും നടി പറയുന്നു. സിനിമയ്ക്ക് ഇറക്കുന്ന മൂലധനവും സിനിമ റീലീസ് ആയശേഷം തിരികെ കിട്ടുന്ന കളക്ഷനും എല്ലാം നോക്കിയാൽ മലയാള സിനിമാ മേഖലയിലെ മികവ് കാണാനാകുമെന്നും താരം ചൂണ്ടിക്കാട്ടി.
‘അന്യ ഭാഷാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലയാള സിനിമ മികച്ച ഗുണനിലവാരം പുലർത്തുന്നുണ്ട്. ഉഗ്രൻ സ്ക്രിപ്റ്റ് സെൻസ് മലയാളം ഇൻഡസ്ട്രയിലെ ആളുകൾക്കുണ്ട്. ഞാൻ മലയാളം ഇൻഡസ്ട്രയിൽ കണ്ട ഒരു കാര്യം തിരക്കഥാ കൃത്തുക്കൾക്ക് കൊടുക്കുന്ന ബഹുമാനവും പ്രാധ്യാനവുമാണ്. അത് ഞാൻ വേറൊരു ഇന്ഡസ്ട്രിയിലും കണ്ടിട്ടില്ല’- ആൻഡ്രിയ കൂട്ടിചേർത്തു.
രാജീവ് രവി സംവിധാനം ചെയ്ത് ‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് ആൻഡ്രിയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ‘ലണ്ടൻ ബ്രിഡ്ജ്’, ‘ലോഹം’, ‘തോപ്പിൽ ജോപ്പൻ’ എന്നീ മലയാള സിനിമകളിലും ആൻഡ്രിയ വേഷമിട്ടു.
Post Your Comments