CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക, മീനിനൊപ്പം: അഖിൽ മാരാർ

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. ഇതിനെതിരായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പരാതിക്കാരിയുടെ പേര് പരസ്യപ്പെടുത്തിയ വിജയ് ബാബു, താനാണ് യഥാർത്ഥ ഇരയെന്നും അവകാശപ്പെട്ടിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ അഖിൽ മാരാർ.

ഇരയ്ക്ക് മീനിനെ കുടുക്കുക എന്ന ഒരു ലക്ഷ്യമേയുള്ളൂ എന്ന് അഖിൽ മാരാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക എന്നതാണ് ഇരയുടെ ലക്ഷ്യമെന്നും ഇരകൾ മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് സ്രാവുകൾ വരെ വീഴുമെന്നും അഖിൽ പറയുന്നു. ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടുതലാണെന്ന് അഖിൽ കൂട്ടിച്ചേർത്തു.

അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അന്യ ഭാഷാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലയാള സിനിമ മികച്ച ഗുണനിലവാരമുള്ളത്: ആൻഡ്രിയ ജെർമിയ

ഇര…
ആദ്യമായി ഈ പേര് പറയാൻ തുടങ്ങിയത് കുട്ടിക്കാലത്തു മീൻ പിടിക്കാൻ പോയപ്പോൾ ആണ്..ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോൾ മണ്ണിര ആകും..അല്ലെങ്കിൽ മൈദ ആവും..രണ്ടായാലും ഞാൻ കോർക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക..
കുടുങ്ങാൻ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാൻ വറുത്തു തിന്നും..
അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു…
ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക..
ഇരകൾ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും..
ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും..
#മീനിനൊപ്പം.

shortlink

Related Articles

Post Your Comments


Back to top button