BollywoodCinemaGeneralIndian CinemaLatest News

നെടുമാരനാകാൻ അക്ഷയ് കുമാർ, ബൊമ്മിയായി രാധിക മധൻ : ‘സുരറൈ പോട്ര്’ ഹിന്ദി ആരംഭിച്ചു

സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം ‘സുരറൈ പോട്ര്’ വൻ പ്രേക്ഷക പ്രീതി നേടിയ സിനിമയായിരുന്നു. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ‘സുരറൈ പോട്ര്’ റിലീസ് ചെയ്തത്. ഇപ്പോളിതാ, സംവിധായിക സുധാ കൊങ്കര ചിത്രത്തിന്റെ ​ഹിന്ദി റീമേക്ക് ഒരുക്കുകയാണ്. ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു.

സൂര്യ അവതരിപ്പിച്ച ‘നെടുമാരൻ ‘ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആണ്. ചിത്രീകരണം തുടങ്ങിയ വിവരം അക്ഷയ്കുമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇതുവരെ പേര് ഇടാത്ത ചിത്രത്തിന് ടൈറ്റിൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ, അത് ഷെയർ ചെയ്യണമെന്നും താരം ട്വിറ്ററിലൂടെ പറഞ്ഞു. അപർണ ബാലമുരളി അവതരിപ്പിച്ച ‘ബൊമ്മി ‘യായി എത്തുന്നത് ബോളിവുഡ് താരം രാധിക മധൻ ആണ്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button