BollywoodCinemaGeneralIndian CinemaLatest News

സാറ തെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേക്ക്: അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. 24കാരിയായ സാറയ്ക്ക് ഗ്ലാമറസ് ലോകത്തിന്റെ ഭാഗമാകാൻ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ട്. ബ്രാന്‍ഡ് പരസ്യങ്ങള്‍ ചെയ്യുന്നതിനാല്‍ കുറച്ച് അഭിനയ പാഠങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ലണ്ടനില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെയാണ് മോഡലിംഗ് രംഗത്ത് സജീവമായത്. അഭിനയ രംഗത്തേക്കെത്താൻ സാറയ്ക്ക് സച്ചിനും അഞ്ജിലും പൂര്‍ണ പിന്തുണ നൽകുന്നുണ്ടെന്നാണ്, സാറയുമായി അടുത്തബന്ധമുള്ളവരെ ഉദ്ദരിച്ചുകൊണ്ട് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ഷാഹിദ് കപൂറിന്റെ നായികയായി സാറ തെന്‍ഡുല്‍ക്കറെത്തുന്നു എന്ന അഭ്യൂഹം പുറത്ത് വന്നിരുന്നു. എന്നാല്‍, അന്ന് ഈ റിപ്പോർട്ടുകൾ തള്ളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രം​ഗത്തെത്തിയിരുന്നു. തന്റെ മകള്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും, വാർത്തയിൽ യാതൊരു വസ്തുതയുമില്ലെന്നും, അഭ്യുഹങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നുമായിരുന്നു സച്ചിൻ പ്രതികരിച്ചത്.

ഇന്ത്യൻ താരവും ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണറും കൂടിയായ ശുഭ്മാൻ ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്നുള്ള അഭ്യുഹങ്ങളും ബോളിവുഡ് മാധ്യമങ്ങളിൽ നേരത്തെ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button