GeneralLatest NewsNEWSTollywood

ആദ്യം തൃഷ, പിന്നെ കാജൽ: ചിരഞ്ജീവിയുടെ ‘ആചാര്യ’യിൽ നിന്നും ഇരുതാരങ്ങളെയും ഒഴിവാക്കിയതിനെക്കുറിച്ച് സംവിധായകൻ

ഈ മാസം 29-നാണ് ആചാര്യയുടെ റിലീസ്.

ചിരഞ്ജീവിയും രാം ചരണ്‍ തേജയും ഒന്നിക്കുന്ന ചിത്രമാണ് ‘ആചാര്യ’. പ്രമുഖ സംവിധായകന്‍ കൊരട്ടാല ശിവയാണ് ഈ ചിത്രം ഒരുക്കുന്നത്. നായികമാരായി കാജല്‍ അ​ഗര്‍വാൾ, പൂജ ഹെ​ഗ്ഡേ എന്നിവരെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചിത്രത്തിന്റെ ടീസര്‍- ട്രെയ്‌ലറുകളില്‍ കാജലിനെ കാണിച്ചിരുന്നില്ല. അത് എന്തുകൊണ്ടാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

read also: കണ്ണിനെപ്പറ്റിപഴി കേൾക്കണമല്ലോ എന്ന് വിചാരിച്ച് ലെൻസ് വെച്ചുപോയി, ക്യാമറാമാൻ കണ്ടു പിടിച്ചു: കണ്ണുകളെക്കുറിച്ച് ശാരി

‘ചിത്രീകരണം തുടങ്ങി ചില രംഗങ്ങളില്‍ കാജല്‍ അഭിനയിച്ചു എങ്കിലും താരത്തിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു. തൃഷ ചെയ്യാനിരുന്ന വേഷമാണ് കാജല്‍ ചെയ്തത്. ചിരഞ്ജീവിയുടെ നായികയായാണ് കാജലിനെ തീരുമാനിച്ചിരുന്നത്. ചിരഞ്ജീവിയും കാജലുമുള്ള ഒരു ​ഗാനരം​ഗം ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു. ചിലത് ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍, കാജലിനെപ്പോലെ താരമൂല്യമുള്ള ഒരാള്‍ക്ക് അതുപോലൊരു വേഷം കൊടുത്താല്‍ അത് അവരോട് കാണിക്കുന്ന നീതികേടാവുമോ എന്ന് പിന്നീട് തനിക്ക് തോന്നി.ഇക്കാര്യം താരത്തിനോട് പറഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു’- ഒരു തെലുങ്ക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കൊരട്ടാല ശിവ പറഞ്ഞു.

ഈ മാസം 29-നാണ് ആചാര്യയുടെ റിലീസ്.

shortlink

Related Articles

Post Your Comments


Back to top button