തെന്നിന്ത്യൻ താരം ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ‘ദി ഗ്രേ മാൻ’. അവഞ്ചേഴ്സ് സംവിധായകരായ റൂസ്സോ സഹോദരന്മാരാണ് ചിത്രം ഒരുക്കുന്നത്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. ക്രിസ് ഇവാന്‍സും റയാന് ഗോസ്ലിങ്ങും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. സ്പൈ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്.
ഇപ്പോളിതാ, സിനിമയിലെ ധനുഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഇത് വേറെ മാരി വേറെ മാരി’ എന്ന ക്യാപ്ഷ്യനോടെയാണ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്.ധനുഷ് ഒരു കാറിന് മുകളിൽ നിൽക്കുന്നതാണ് രംഗം.
ഈ വർഷം ജൂലൈ 22ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. 2018ൽ കെന്‍ സ്കോട്ട് സംവിധാനം ചെയ്ത ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ എന്ന ചിത്രമാണ് ധനുഷ് ആദ്യമായി അഭിനയിച്ച ഹോളിവുഡ് സിനിമ.
Post Your Comments