കൊച്ചി: ആക്രമിക്കപ്പെട്ട കേസില്‍, ഈ കോടതിയില്‍ നീതി ലഭിക്കില്ലെന്ന ചിന്തയിലാണ് അതിജീവിതയെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സിനിമ ലോകത്ത് മാത്രം ജീവിച്ച ആ പെണ്‍കുട്ടിക്ക് എന്താണ് ഇനി ചെയ്യേണ്ടതെന്ന ഭയമുണ്ടെന്നും ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി പറഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘രണ്ട് പബ്ലിക് പ്രോസക്യൂട്ടര്മാരും രാജി വെച്ചപ്പോഴും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. അവര്‍ക്കറിയില്ല എന്താണ് ചെയ്യേണ്ടതെന്ന്. ഇനി ചെയ്യേണ്ടതെന്തെന്ന് സംബന്ധിച്ച് അന്വേഷണ സംഘവുമായി അവര്‍ സംസാരിച്ചേക്കും. നമുക്ക് പറയാന്‍ പറ്റുന്ന അഭിപ്രായം പോലും അവര്‍ക്ക് പറയാന്‍ പറ്റുന്നില്ല. അവരുടെ അവസ്ഥ ദയനീയമാണ്. നമ്മളെല്ലാവരും പൊതുമധ്യത്തില്‍ സംസാരിക്കുന്നവരും ഇടപെടുന്നവരുമാണ്. ആ പെണ്‍കുട്ടി സിനിമ മാത്രം കണ്ട് ജീവിക്കുന്ന പെണ്‍കുട്ടിയാണ്. ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച അവസ്ഥയിലാണ് പെണ്‍കുട്ടി. ഇനിയും സ്വമേധയാ മുന്നോട്ട് വരാന്‍ അവര്‍ക്ക് ഭയമുണ്ട്.’
read also: പ്രതിഫലം കൈപ്പറ്റി, നൃത്തം പൂർണ്ണമായും അവതരിപ്പിച്ചില്ല: അമീഷ പട്ടേലിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി
പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുകയാണെന്നും ജനങ്ങള്‍ പ്രതിഷേധവുമായി റോഡിലേക്കിറങ്ങേണ്ടതുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Post Your Comments