BollywoodCinemaGeneralIndian CinemaLatest News

സിനിമാ മേഖല കടന്ന് പോകുന്നത് അത്ഭുതകരമായ കാലഘട്ടത്തിലൂടെ: അഭിഷേക് ബച്ചന്‍

ദക്ഷിണേന്ത്യന്‍ സിനിമകളുടെ വിജയത്തിലും അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം ഇത് അത്ഭുകരമായ കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച സിനിമകള്‍ പ്രേക്ഷകർ സ്വീകരിക്കുമെന്നും, മേശം സിനിമകൾക്ക് പരാജയം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ സിനിമകളെ ആ അര്‍ത്ഥത്തില്‍ തരം തിരിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ദക്ഷിണേന്ത്യന്‍ റീമേക്കുകള്‍ ഹിന്ദി ഇന്‍ഡസ്ട്രിയില്‍ സജീവമാകുമ്പോള്‍, ബോളിവുഡിന് കണ്ടെന്റ് കുറവാണെന്ന വാദം ഉയരുന്നുണ്ട്. ഇത് തെറ്റാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും മികച്ച കണ്ടന്റ് ഉണ്ടാകുന്നുണ്ട്. ‘ഗംഗുഭായ് കത്തിയവാടി’, ‘സൂര്യവംശി’ എന്നീ സിനിമകളെല്ലാം മികച്ചതായിരുന്നു. പക്ഷേ, പ്രേക്ഷകർ അത്തരം ചിത്രങ്ങള്‍ മറന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകളാണ് അവര്‍ ആവശ്യപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ സിനിമ എന്ന പദം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസിലാവുന്നില്ല. ഞാൻ ഈ പദത്തില്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ സിനിമ കാണുന്ന ഒരു വലിയ ജനവിഭാഗമാണ്, ഞങ്ങള്‍ ഞങ്ങളുടെ സിനിമയെ സ്‌നേഹിക്കുന്നു. ഏത് ഭാഷയിലാണ് സിനിമ നിര്‍മ്മിച്ചതെന്നത് ഒരു പ്രശ്നമല്ല’, അഭിഷേക് ബച്ചൻ പറഞ്ഞു.

തങ്ങൾ വ്യത്യസ്ത ഭാഷകളില്‍ അഭിനയിക്കുന്നവരാണെങ്കിലും ഒരേ വ്യവസായത്തിന്റെ ഭാഗമായവരാണെന്നും, ഒരു സിനിമാ വ്യവസായത്തെയും ലേബല്‍ ചെയ്യുന്നത് ന്യായമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദിയിലോ ഏതെങ്കിലും ഭാഷയിലോ ഉള്ള സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ അഭിഷേക് ബച്ചൻ, അതൊരു പുതിയ കാര്യമല്ലെന്നും അതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. സിനിമകള്‍ റീമേക്ക് ചെയ്യുന്നത് ഒരു തെരഞ്ഞെടുപ്പാണെന്നും നടൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button