CinemaGeneralLatest NewsNEWS

സുരേഷ് ഗോപി വാക്കുപാലിച്ചു: ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുക മിമിക്രി കലാകാരന്മാർക്ക്

കൊച്ചി: കേരളത്തിലെ മിമിക്രി കലാകാരന്മാർക്ക് ധനസഹായം നൽകാമെന്ന വാഗ്ദാനം നിറവേറ്റി മലയാളികളുടെ പ്രിയ നടൻ സുരേഷ് ഗോപി. കഴിഞ്ഞ ഓണക്കാലത്താണ് സുരേഷ് ഗോപി വാഗ്ദാനം നടത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. മിമിക്രി കലാകാരന്മാർക്ക് കൈമാറാനൊരുങ്ങുന്ന ചെക്ക് ലീഫിന്റെ ഫോട്ടോയും പോസ്റ്റിനൊപ്പം സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്.

ഒരു ടെലിവിഷൻ ഷോയിൽ, കോവിഡ്19 പ്രതിസന്ധിക്കിടയിൽ മിമിക്രി കലാകാരന്മാരെ സഹായിക്കുന്നതിന് തന്റെ ഓരോ സിനിമയുടെയും പ്രതിഫലത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.

സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന പ്രോജക്റ്റ് ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയായ രണ്ടു ലക്ഷം രൂപയാണ് സംഭാവന നൽകിയത്. 2021 ഡിസംബറിൽ മിമിക്രി കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ നൽകിയതായി നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button