
തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സമൂഹ മാധ്യമത്തിലൂടെ ശങ്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടി നായകനായ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന് ശേഷമുള്ള ശങ്കർ രാമകൃഷ്ണന്റെ തിരിച്ചു വരവ് കൂടിയാണ് പുതിയ ചിത്രം. ‘ഗുരുനാഥന്റേയും, നല്ലതിനെ നെഞ്ചിലേറ്റുന്ന ഓരോ മലയാളിയുടേയും, സിനിമയെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന സകലരുടേയും, എന്നോടൊപ്പം പ്രവർത്തിക്കുന്ന പ്രപഞ്ചശക്തിയുടേയും അനുവാദത്തോടെ ‘പതിനെട്ടാം പടി’യ്ക്കു ശേഷം ഞാനെഴുതി സംവിധാനം ചെയ്യുന്ന ഒരു കൊച്ചു ചലച്ചിത്രത്തിന് തുടക്കമാകുന്നു. ഉള്ളറിഞ്ഞ് ഒപ്പമുണ്ടാകണമെന്നും താരം കുറിച്ചു’.
ഇന്ത്യൻ ബോക്സ് ഓഫീസ് തകർത്ത് ജൈത്രയാത്ര തുടരുന്ന ‘കെജിഎഫ് ചാപ്റ്റർ 2’വിന്റെ മലയാള പരിഭാഷയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശങ്കർ രാമകൃഷ്ണനാണ്. ‘കെജിഎഫി’ന്റെ ആദ്യ ഭാഗത്തിലും ശങ്കറിന്റെ സാന്നിധ്യമുണ്ടായിരുന്നു. മൊഴിമാറ്റ ചിത്രങ്ങളിലെ ഡബ്ബിംഗ് പൊതുവെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ടെങ്കിലും സംഭാഷണത്തിൽ മലയാളി പ്രേക്ഷകർക്ക് ഒട്ടും മടുപ്പ് തോന്നാത്ത രീതിയിലാണ് ‘കെജിഎഫി’ന്റെ സംഭാഷണങ്ങൾ ശങ്കർ ഒരുക്കിയത്.
Post Your Comments