CinemaGeneralIndian CinemaLatest News

ആദ്യം നിർമ്മാതാവ് , പിന്നെ അഭിനേതാവ് : ‘ആചാര്യ’യെക്കുറിച്ച് രാം ചരണ്‍ തേജ

‘ആര്‍ആര്‍ആറി’ന്റെ വന്‍ വിജയത്തിന് ശേഷം നടന്‍ രാം ചരണ്‍ തേജയുടെ പുതിയ ചിത്രം ‘ആചാര്യ’ അണിയറയിൽ ഒരുങ്ങുകയാണ്. പിതാവ് ചിരഞ്ജീവിക്കൊപ്പം രാം ചരൺ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്നാൽ, ചിത്രത്തിലേക്ക് നിർമ്മാതാവെന്ന റോളിലാണ് താൻ ആദ്യമെത്തിയതെന്നാണ് രാം ചരൺ പറയുന്നത്. പിന്നീടാണ് സിദ്ധ എന്ന കഥാപാത്രമായി അഭിനയിക്കേണ്ടി വന്നതെന്നും താരം പറഞ്ഞു. ആരെയും ഉപദ്രവിക്കാതെ ശാന്തനായിരുന്ന സിദ്ധയ്ക്ക് തന്റെ സ്വഭാവത്തില്‍ നിന്ന് വ്യതിചലിക്കേണ്ടി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും രാം ചരണ്‍ കൂട്ടിച്ചേര്‍ത്തു. അച്ഛനോടൊപ്പമുള്ള രംഗങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിക്കുമെന്നും ഇതുവരെ ചെയ്ത കഥാപാത്രങ്ങളെ വച്ച് നോക്കുമ്പോള്‍ അപൂര്‍വ്വമായി കിട്ടുന്ന വേഷമാണ് ആചാര്യയിലേതെന്നും നടൻ പറഞ്ഞു.

‘ആര്‍ആര്‍ആറി’ന്റെ വന്‍ വിജയത്തിൽ എറെ സന്തോഷമുണ്ട്. ചിത്രം ഇന്ത്യയിലെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നതിൽ അഭിമാനമുണ്ട്. ബോളിവുഡ് സിനിമകളെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നിടത്താണ് ഇപ്പാേൾ, ദക്ഷിണേന്ത്യന്‍ സിനിമകളും ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും താരം പറഞ്ഞു

കൊരടാല ശിവയുടെ സംവിധാനത്തിലാണ് ‘ആചാര്യ’ ഒരുങ്ങുന്നത്. കാജല്‍ അഗര്‍വാളാണ് നായികയായെത്തുന്നത്. രാം ചരണിന്റെ ജോഡിയായി പൂജ ഹെ​ഗ്ഡെയും അഭിനയിക്കുന്നു. സോനു സൂദ്, ജിഷു സെന്‍ഗുപ്ത, കിഷോര്‍ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button