GeneralLatest NewsMollywoodNEWS

എന്റെ വിശ്വാസമാണ് എനിക്ക് വലുത്, ശബരിമല കര്‍മസമിതിയ്ക്ക് സംഭാവന കൊടുത്തതിനു പിന്നാലെ ഭീഷണി, പണ്ഡിറ്റ് പറയുന്നു

ഇവന്‍ ബോധപൂര്‍വം 51 വെട്ടിന് വേണ്ടി 51000 ആക്കി എന്നൊക്കെയാണ് മറ്റു ചിലർ പറഞ്ഞത്

കൊച്ചി: മലയാളികൾക്ക് ഏറെ പരിചിതനാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സമൂഹമാധ്യമങ്ങളിലൂടെ സാമൂഹിക വിഷയങ്ങളിൽ നിലപാടുകൾ തുറന്നു പറയുന്ന പണ്ഡിറ്റ് ശബരിമല കർമ്മ സമിതിയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയതിനെക്കുറിച്ചു തുറന്നു പറയുന്നു. യുവതി പ്രവേശത്തിനെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ, കര്‍മ്മസമിതി പ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ കേസുകളിലായി ജയിലില്‍ കിടക്കുന്നവരെ പുറത്തിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കര്‍മ്മ സമിതി അധ്യക്ഷ കെ പി ശശികല രംഗത്തെത്തിയിരുന്നു. ശതംസമര്‍പ്പയാമി എന്ന പേരിൽ നടത്തിയ ഈ പദ്ധതിയിൽ സംഭാവന നൽകിയതിന് ഭീഷണി നേരിട്ടുവെന്നു പണ്ഡിറ്റ് തുറന്നു പറയുന്നു.

എം ജി ശ്രികുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കവെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യത്തെ കുറിച്ച് തുറന്നുപറയുന്നത്.

read also:പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന്‍ ഒരു അത്ഭുതമാണ്: സുരേഷ് ​ഗോപിയെ കുറിച്ച്‌ ടിനി ടോം

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ, ‘ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. വലിയ പ്രതിഷേധ സമരങ്ങള്‍ നടക്കുമ്പോള്‍ ഒരു സാമ്പത്തികം ആവശ്യമായിരിക്കുമല്ലോ. അന്ന് ആരും ഇതിനെ കുറിച്ച് ഒന്നും പറയുന്നത് ഞാന്‍ കേട്ടില്ല. ഞാന്‍ അത് വിട്ടു. അപ്പോഴാണ് ഈ ശതംസമര്‍പ്പയാമിയുടെ ഒരു രൂപയുടെ കേസ് വരുന്നത്. ട്രോളും പുറത്തിറങ്ങിയതോടെ ആരും ഇവര്‍ക്ക് പൈസ കൊടുക്കില്ലെന്ന് വന്നു. 100 രൂപയ്ക്ക് വേണ്ടി ചോദിച്ചപ്പോള്‍ പലരും ഇവരെ ട്രോളിയത് കണ്ടു. അപ്പോഴാണ് ഞാന്‍ ഒരു ലക്ഷം രൂപയെടുത്ത് ബാങ്കിലേക്ക് പോയി. 50000 രൂപ എഴുതാൻ ഇരുന്ന ഞാൻ ഒരു പഞ്ചിന് 51000 ഇരിക്കട്ടെ എന്ന് കരുതി. ആ തുക ബാങ്കിലിട്ടു.

പിന്നാലെ, ഫേസ്ബുക്കിലൂടെ ഇത് ഞാൻ പറഞ്ഞു, ശതംസമര്‍പ്പയാമി എന്ന് പറഞ്ഞ സംഭവമുണ്ട്, ഞാന്‍ 51000 രൂപ കൊടുത്തു, ഇതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് നടന്നത്. ഒരു വിഭാഗം ആള്‍ക്കാര്‍ പറയുന്നു, സന്തോഷേട്ടന്‍ ചെയ്യുന്നത് ശരിയാണ്, മറ്റുള്ളവര്‍ പറയുന്നു അത് തെറ്റാണെന്ന്. ഇവന്‍ ബോധപൂര്‍വം 51 വെട്ടിന് വേണ്ടി 51000 ആക്കി എന്നൊക്കെയാണ് മറ്റു ചിലർ പറഞ്ഞത്. ഇതൊക്കെ കേട്ടപ്പോഴേക്കും എനിക്ക് തലകറക്കം വരാന്‍ തുടങ്ങി. ഇവന്‍ സംഘിയാണ്..അതാണ്..ഇതാണ് എന്നൊക്കെ പലരും പറഞ്ഞു എനിക്ക് ഫോണ്‍ എടുക്കാന്‍ പറ്റാത്ത അവസ്ഥയായി.

പരിചയമുള്ളവര്‍ പോലും നീ എങ്ങനെയാണ് കൊടുക്കുക എന്നൊക്കെ ചോദിച്ചു. അവരോട് ഞാന്‍ പറഞ്ഞു, ഈ അക്കൗണ്ടില്‍ കൊടുക്കാന്‍ പാടില്ലെന്ന നിയമം ഇല്ലല്ലോ. എനിക്ക് ശരിയാണെന്ന് തോന്നി ഞാന്‍ കൊടുത്തു. ഭീഷണി കൂടിയ സമയത്ത് ബാങ്കിലേക്ക് പോയി ഒരു ലക്ഷം രൂപ കൂടി ഇവരുടെ അക്കൗണ്ടിലേക്കിട്ടു. എന്നിട്ട് ഞാന്‍ പുതിയ വീഡിയോ ഇട്ടു, വിമര്‍ശിക്കുന്നവരുടെ ശ്രദ്ധയ്ക്ക് തല്ലും കൊല്ലും വെടിവച്ച് കൊല്ലും എന്നൊക്കെ ചിലര്‍ പറയുന്നു, എന്റെ വിശ്വാസമാണ് എനിക്ക് വലുത്. ഞാന്‍ ഇപ്പോഴും പറയുന്നു, കോടതി എന്താണ് പറയുന്നത് പോലെ ചെയ്യാം. ഇനി എന്നെ ഒരുത്തനെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ഞാന്‍ രണ്ട് ലക്ഷം കൂടി കൊടുക്കുമെന്ന്’ -സന്തോഷ് പണ്ഡിറ്റ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button