GeneralLatest NewsMollywoodNEWS

പത്ത് വര്‍ഷമായി സത്യേട്ടന്‍ വിളിക്കുമെന്ന് കരുതി ഇരിക്കുന്നു, കോള്‍ വന്നപ്പോള്‍ നേരെ പൂജാ മുറിയിലേക്ക് ഓടി: ജയറാം

സത്യേട്ടന്റെ ഒരു സിനിമയുടെ കഥയും ഞാന്‍ കേട്ടിട്ടില്ല

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ജയറാം പത്തു വർഷങ്ങൾക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടുമായി ഒന്നിക്കുന്നു. മീര ജാസ്മിനും ജയറാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണ് മകള്‍. വളരെനാളുകള്‍ക്ക് ശേഷം മലയാളത്തിലേക്കുള്ള ജയറാമിന്റെ മടങ്ങിവരവു കൂടിയാണ് ഈ ചിത്രം. പുതിയ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള സത്യന്‍ അന്തിക്കാടിന്റെ കോള്‍ വന്നപ്പോഴുള്ള സന്തോഷത്തെ കുറിച്ച്‌ എഫ്.ടി.ക്യൂ വിത്ത് രേഖമേനോന്‍ എന്ന പരിപാടിയില്‍ ജയറാം പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. സത്യൻ അന്തിക്കാടും പരിപാടിയിൽ പങ്കെടുത്തിരുന്നു. .

പത്ത് വര്‍ഷമായി സത്യേട്ടന്‍ വിളിക്കും വിളിക്കുമെന്ന് കരുതി താന്‍ ഇരുന്നെന്നും ഈ കോള്‍ വന്നപ്പോള്‍ നേരെ പൂജാ മുറിയിലേക്ക് ഓടുകയാണെന്നുമായിരുന്നു അഭിമുഖത്തില്‍ ജയറാം പറഞ്ഞത്.

read also: എന്റെ വിശ്വാസമാണ് എനിക്ക് വലുത്, ശബരിമല കര്‍മസമിതിയ്ക്ക് സംഭാവന കൊടുത്തതിനു പിന്നാലെ ഭീഷണി, പണ്ഡിറ്റ് പറയുന്നു

‘ഞാന്‍ പത്ത് വര്‍ഷമായി സത്യേട്ടന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. അവസാനം ഈ വിളി വന്ന് ഇതാണ് കാര്യമെന്ന് അറിഞ്ഞപ്പോള്‍ നേരെ പൂജാ മുറിയിലേക്കാണ് ഓടിയത്. ഈ സിനിമയില്‍ ഞാന്‍ ഉണ്ട് എന്ന് അറിഞ്ഞപ്പോഴാണ് പൂജാ മുറിയിലേക്ക് ഓടിയത്. കഥ കേട്ടതൊക്കെ പിന്നീടാണ്. കഥ കേള്‍ക്കലൊന്നും ഇല്ലല്ലോ. സത്യേട്ടന്റെ ഒരു സിനിമയുടെ കഥയും ഞാന്‍ കേട്ടിട്ടില്ല’- ജയറാം പറഞ്ഞു.

അങ്ങനെ കേള്‍ക്കുന്നത് വലിയ സന്തോഷമാണെന്നും സത്യന്‍ അന്തിക്കാട് മറുപടിയായി പറഞ്ഞു. ‘അച്ചുവിന്റെ അമ്മ ചെയ്യാനായി ഞാന്‍ ഉര്‍വശിയെ വിളിച്ച സമയം. എട്ട് വര്‍ഷമായി ഉര്‍വശി സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന സമയമാണ്. മീര ജാസ്മിന്റെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ഉര്‍വശി പറഞ്ഞ മറുപടി സത്യേട്ടന്റെ സിനിമ ആണെങ്കില്‍ ഞാന്‍ സുകുമാരി ചേച്ചിയുടെ അമ്മയായി വരെ അഭിനയിക്കാന്‍ തയ്യാറാണെന്നായിരുന്നു. അതൊരു വിശ്വാസമാണ്. അതുപോലെ മകള്‍ എന്ന സിനിമയില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്ന് ജയറാമിനോട് പറഞ്ഞപ്പോള്‍ ചക്കിയുടേയും കാളിദാസിന്റേയും അച്ഛനല്ലേ ഞാന്‍ പിന്നെ അച്ഛനായി അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നായിരുന്നു ജയറാമും ചോദിച്ചത്. ഇമേജും വേഷവും ഇവര്‍ക്ക് പ്രശ്നമല്ല. ആ സിനിമയുടെ ഭാഗമാകുക എന്നത് ഇവര്‍ക്ക് വലിയ സന്തോഷമായി മാറുന്നു. അത് ഒരു ഭാഗ്യമാണ്. മീര സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമയമാണ്. ജയറാം മലയാള സിനിമ ചെയ്തിട്ട് എത്രയോ കാലമായിരിക്കുന്നു. എന്നാല്‍ ഞാന്‍ വിളിച്ചപ്പോള്‍ ഇവര്‍ രണ്ടുപേരും ഓടി വന്നു.’- സത്യന്‍ അന്തിക്കാട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button