GeneralLatest NewsMollywoodNEWS

കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വം ഒഴിവാക്കണമെന്ന അഭ്യർഥനയുമായി നടൻ ഇന്ദ്രൻസ്

അക്കാദമിയുടെ ഭാഗമായതിന്‍റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ തള്ളപ്പെടാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നു

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടൻ ഇന്ദ്രൻസ്. അക്കാദമി ചെയർമാനും സെകട്ടറിക്കും നൽകിയ ഇ–മെയിൽ സന്ദേശത്തിലാണ് ഇന്ദ്രൻസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

read also: ഉണർവിൽ മുഖ്യാതിഥി സുരേഷ് ഗോപി : അമ്മയിലേയ്ക്ക് താരം തിരിച്ചെത്തുന്നു ?

എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമിപോലൊരു ഉന്നതമായ സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിനുള്ള നന്ദി അറിയിച്ച ഇന്ദ്രൻസ് വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി കലാസൃഷ്ടികള്‍ അയയ്ക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുമ്പോൾ, താൻ കൂടി ഭാഗമായ ഒരു സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണ്ണയരീതി ധാര്‍മ്മികമായി ശരിയല്ലെന്ന് വിശ്വസിക്കുന്നതായി ഇന്ദ്രൻസ് പറയുന്നു. അക്കാദമിയുടെ ഭാഗമായതിന്‍റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ തള്ളപ്പെടാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നതായും ഇന്ദ്രൻസ് ഇ–മെയിലിൽ വ്യക്തമാകുന്നു.

shortlink

Related Articles

Post Your Comments


Back to top button