നടന്‍ പ്രേം നസീറിന്റെ ‘ലൈല കോട്ടേജ്’ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നടന്‍ ഹരീഷ് പേരടി. വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാംസ്‌കാരിക സ്മാരകമാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വരുന്ന തലമുറയ്ക്ക് പ്രേം നസീറിനെ കൃത്യമായ പ്രാധാന്യത്തോടെ അറിയണമെങ്കില്‍ ഇത്തരത്തിൽ ഒരു സ്മാരകം വേണം. അല്ലെങ്കില്‍ അത് മലയാളികള്‍ക്ക് മുഴുവന്‍ അപമാനമാണ്. സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാറിനും സംസ്ക്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാന്‍ വീണുകിട്ടിയ അപൂര്‍വ്വ അവസരമാണിതെന്നും നടൻ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
പത്മശ്രിയും പത്മഭൂഷണും 542 സിനിമകളിലെ നായകനായതിന്റെ പേരിലും ഷീലാമ്മയെ പോലുള്ള ഒരേ നായികയോടൊപ്പം കൂടുതല്‍ അഭിനയിച്ചതിന്റെ പേരിലും രണ്ട് വേള്‍ഡ് ഗിന്നസ് അവാര്‍ഡുകള്‍, ഒരു പാട് സാധാരണ മനുഷ്യരെ തിയ്യറ്ററില്‍ സിനിമ കാണാന്‍ പഠിപ്പിച്ച,ഏത് ഉയരത്തില്‍ നില്‍ക്കുമ്പോളും മനുഷ്യന്റെ അടിസ്ഥാന യോഗ്യത എളിമയാണെന്ന് മലയാളിയെ പഠിപ്പിച്ച ഈ മനുഷ്യനെ അടുത്ത തലമുറ കൃത്യമായ പ്രാധാന്യത്തോടെ അറിഞ്ഞെപറ്റു. മനസ്സിലാക്കിയെപറ്റു. അതിന് ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാംസ്കാരിക സമാരകമായി മാറ്റണം. അല്ലെങ്കില്‍ മലയാളികള്‍ക്കുമുഴുവന്‍ അപമാനമാണ്.
സാംസ്‌കാരിക വകുപ്പിനും കേരള സര്‍ക്കാറിനും സംസ്‌കാരം എന്താണെന്ന് ലോകത്തെ അറിയിക്കാന്‍ വീണുകിട്ടിയ അപൂര്‍വ്വഅവസരം..ഈ അവസരം കളഞ്ഞുകുളിക്കരുത്. മനുഷ്യത്വത്തോടെ,സംസ്‌കാരത്തോടെ ഈ വിഷയത്തെ സമീപിക്കുക.
Post Your Comments