ചെന്നൈ: അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. നല്ല കഥയും കഥാപാത്രങ്ങളുമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കാറുള്ള താരം, വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിട്ടുള്ളൂ. നല്ല സിനിമകള്‍ നോക്കി ചെയ്യുന്നത് കൊണ്ടാണ് താന്‍ വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്തതെന്നും ഒരു സ്ത്രീക്ക് നല്ല സിനിമകള്‍ കിട്ടുക എന്നത് ബുദ്ധിമുട്ടാണെന്നും ആന്‍ഡ്രിയ പറയുന്നു.
ഇപ്പോൾ ഒരു അഭിമുഖത്തിൽ, ഫിലിം ഇന്‍ഡസ്ട്രിയില്‍ താൻ അനുഭവിച്ച വിവേചനങ്ങളെപ്പറ്റി ആന്‍ഡ്രിയ പറഞ്ഞതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
‘നല്ല സിനിമകള്‍ നോക്കി ചെയ്തതുകൊണ്ടാണ് വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചത്. കാരണം, നല്ല സിനിമകള്‍ എണ്ണത്തില്‍ കുറവാണ്. ഒരു സ്ത്രീക്ക് അത്രയും നല്ല സ്ക്രിപ്റ്റുകള്‍ ലഭിക്കാറില്ല. വര്‍ഷത്തില്‍ അഞ്ച് സിനിമകൾ ചെയ്യണമെന്ന് വിചാരിച്ചാല്‍ ധാരാളം സിനിമ ലഭിക്കും. എന്നാല്‍, നല്ല സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ വളരെ കുറവേ ലഭിക്കൂ. മറ്റൊന്ന്, നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും. അങ്ങനെ പലതും നേരിട്ടാണ് ഇവിടെ വരെയെത്തിയത്,’ ആന്‍ഡ്രിയ പറഞ്ഞു.
Post Your Comments