![](/movie/wp-content/uploads/2022/04/gayathri-suresh-1.jpg)
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം, പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്നു തന്നെ ശ്രദ്ധ നേടാറുണ്ട്. പ്രണവിനോട് ഇഷ്ടമുണ്ടെന്നും കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നും ഗായത്രി പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ, തനിക്ക് പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ എന്ന് പറഞ്ഞ താരം അതിനുള്ള കാരണങ്ങളും വ്യക്തമാക്കി.
ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ;
‘പ്രണവിനോട് ഇഷ്ടമുണ്ടെന്നും കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുമൊക്കെ പറഞ്ഞപ്പോള്‍ ഇത്ര കോലാഹലം പ്രതീക്ഷിച്ചിരുന്നില്ല. മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്‌സിനോടും ക്രഷ് തോന്നില്ലേ? എന്റെ കാര്യം ഞാന്‍ തുറന്നു പറഞ്ഞെന്നേ ഉള്ളൂ. ഇത്ര വലിയ റിയാക്ഷൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’.
‘പലതും നേരിട്ടാണ് ഇവിടെവരെ എത്തിയത്’: വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ
‘യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് പ്രണവ്. യാത്രകളോടുള്ള എന്റെ ഇഷ്ടവും പ്രണവിനോടുള്ള ക്രഷിന് കാരണമായിട്ടുണ്ടാവാം. യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ കുറച്ചുകൂടി ആത്മീയമായി മികച്ചവരാണെന്ന തോന്നലുണ്ട്. പ്രണവാണെങ്കില്‍ മറ്റൊന്നിലും പെടാതെ, യാത്രകളിലേക്ക് വീണ്ടും വീണ്ടും പോകുന്നയാളാണ്. അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതെല്ലാം പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ’.
Post Your Comments