BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

‘കാമസൂത്രയില്‍ അഭിനയിച്ചതില്‍ യാതൊരുവിധ കുറ്റബോധവുമില്ല, ഇപ്പോൾ അഭിനയിക്കാമോയെന്ന് ചോദിച്ചാലും ചെയ്യും’

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. പലപ്പോഴും, വിവാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ശ്വേതയുടെ പേര് ഇടം പിടിച്ചിരുന്നുവെങ്കിലും ഇതിനോടൊക്കെ വിരളമായി മാത്രമായിരുന്നു താരം പ്രതികരിച്ചിരുന്നത്.

സിനിമകളിലെ ചൂടൻ രംഗങ്ങളില്‍ അഭിനയിച്ചതിനും കാമസൂത്രയുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിനുമൊക്കെ ശ്വേതയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. എന്നാല്‍, കളിമണ്ണ് എന്ന ചിത്രത്തിലൂടെ തന്റെ പ്രസവം ചിത്രീകരിക്കാനുള്ള അനുമതി നൽകിയാണ് ശ്വേത വിമർശനങ്ങൾക്ക് മറുപടി നല്‍കിയത്. കാമസൂത്രയില്‍ അഭിനയിച്ചതിൽ തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്ന്, ഇപ്പോള്‍ ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ് ശ്വേത.

‘അവസരങ്ങൾ കിട്ടാതായതിന് കാരണം ട്രോളുകൾ, ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന് സംവിധായകർക്ക് തോന്നി’

‘ബോള്‍ഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാന്‍ മരിക്കുന്ന സമയത്ത് ആളുകള്‍ പറയുന്നത്. അതേക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറില്ല. ആ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിച്ചതില്‍ യാതൊരുവിധ കുറ്റബോധവുമില്ല. ഈ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും. കാരണം എന്റെ ജോലിയാണിത്. നല്ല വാര്‍ത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ,’ ശ്വേത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button