കൊച്ചി: ജമ്‌നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഗായത്രി പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തെ തുടർന്ന്, സിനിമയോടൊപ്പം ട്രോളുകളിലും താരം നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ, ട്രോളുകൾ തന്നെ വേദനിപ്പിക്കാറുണ്ടെന്നും തനിക്ക് അവസരങ്ങൾ കുറഞ്ഞതിന്റെ കാരണം ട്രോളുകളാണെന്നും ഗായത്രി പറയുന്നു.
‘അവസരങ്ങൾ കിട്ടാതായതിന് കാരണം ചിലപ്പോൾ ട്രോളുകളായിരിക്കാം. ആദ്യം ട്രോൾ കിട്ടിത്തുടങ്ങിയ വ്യക്തികളിലൊരാളാണ് ഞാൻ. അന്നൊക്കെ ട്രോളിനെ ഭയങ്കര നെഗറ്റീവായിട്ടാണ് ആളുകൾ കാണുന്നത്. ട്രോൾ കിട്ടുന്ന വ്യക്തി ഒന്നിനും കൊള്ളാത്തതാണെന്നും, അങ്ങനെയുള്ളവരെ സിനിമയിലേക്കെടുക്കരുത് അങ്ങനെയൊക്കെയായിരിക്കും ആളുകൾ ചിന്തിച്ചത്. ആ കുട്ടിയെ ആർക്കും ഇഷ്ടമല്ല, അപ്പോൾ നമ്മൾ സിനിമയിലെടുത്ത് കഴിഞ്ഞാൽ അത് സിനിമയെ വളരെ നെഗറ്റീവായിട്ട് എഫക്ട് ചെയ്യും. ആളുകൾ സിനിമയ്ക്ക് കയറിയെന്ന് വരില്ല, അങ്ങനെയൊക്കെയാവും ചിന്തിച്ചത്,’ ഗായത്രി പറയുന്നു.
അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും,കാരണം അവൾ ജീവിതം നഷ്ട്ടപെട്ടവളാണ്: ഹരീഷ് പേരടി
‘ആദ്യമൊക്കെ സിനിമ കിട്ടിയില്ലെങ്കിൽ ഞാനെന്ത് ചെയ്യും എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ അങ്ങനെയൊരു ചിന്തയില്ല. സിനിമ കിട്ടിയില്ലെങ്കിൽ വേറെന്തെങ്കിലും ചെയ്യും, അത്രേയുള്ളു. ഞാൻ ചെയ്യുന്ന സിനിമകൾ നന്നായി ചെയ്ത്, എവിടെയെങ്കിലും എത്തണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ, അതിന്റെ കൂടെ ഞാൻ വേറെ വഴികളെ കുറിച്ചും ചിന്തിക്കുന്നുണ്ട്. ജീവിക്കാൻ നല്ല വഴികളിലൂടെ പൈസ എങ്ങനെയുണ്ടാക്കാമെന്നാണ് ഞാൻ ആലോചിക്കുന്നത്. എനിക്കും വലിയ സംവിധായകരുടെ കൂടെ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്. എന്നാൽ, അവർക്ക് ഞാൻ നല്ലൊരു നടിയാണെന്ന് തോന്നുന്നുണ്ടാവില്ല. അതായിരിക്കാം എന്നെ അവർ സിനിമകളിലേക്ക് വിളിക്കാത്തത്’, ഗായത്രി വ്യക്തമാക്കി.
പലപ്പോഴും താൻ ഇന്റർവ്യൂകൾക്ക് നിന്ന് കൊടുക്കാറില്ലെന്നും അവർ എല്ലാവരും തന്നെ കളിയാക്കാനാണ് വരുന്നതെന്ന്, തനിക്കറിയാമെന്നും ഗായത്രി പറയുന്നു. അവർക്ക് വ്യൂസ് കൂട്ടാനാണ് തന്നെ ഇന്റർവ്യൂന് വിളിക്കുന്നതെന്നും അതിലൂടെ അവർ പൈസയുണ്ടാക്കട്ടെയെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments